ഗ്ലോബൽ തകാഫുൽ പുരസ്കാരം ഒ ഗോൾഡിന്
text_fieldsഗ്ലോബൽ തകാഫുൽ ആൻഡ് റീതകാഫുൽ പുരസ്കാരം
ഒ ഗോൾഡ് സി.ഇ.ഒ അഹമ്മദ് അബ്ദുൽ തവാബ് ഏറ്റുവാങ്ങുന്നു
ദുബൈ: ശരീഅ മാനദണ്ഡ പ്രകാരമുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെന്റ് ആപ്പ് പുരസ്കാരം ഒ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീതകാഫുൽ ഫോറം-2025ന്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഒ അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റുവാങ്ങി.
ദുബൈ ദുസിറ്റ്താനി ഹോട്ടലിൽ അൽഹുദ സെന്റർ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് (സി.ഐ.ബി.ഇ) ആണ് ഫോറം സംഘടിപ്പിച്ചത്. ആഗോള ഇസ്ലാമിക ധനകാര്യ മേഖലയിലെ മികവ് ആണ് ഫോറത്തിൽ പുരസ്കാരത്തിന് പരിഗണിച്ചത്.
ഉന്നതമായ ഇസ്ലാമിക തത്ത്വങ്ങളിൽ അധിഷ്ഠിതമായിതന്നെ, ആധുനിക സാങ്കേതികതയുടെ സഹായത്തോടെ പ്രഷ്യസ് മെറ്റലിലുള്ള നിക്ഷേപങ്ങൾ ജനകീയവത്കരിക്കുന്നതിൽ ഒ ഗോൾഡ് വഹിച്ച പങ്കാണ് അംഗീകാരം ഉയർത്തിക്കാണിക്കുന്നത്. എല്ലാവർക്കും ലഭ്യമാകുന്നതും മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതും സുതാര്യവുമായ നിക്ഷേപ സംവിധാനം ഒരുക്കിയ ഒ ഗോൾഡിനുള്ള അംഗീകാരം കൂടിയായി ഇത്.
ഒരു ദിർഹം മുതലുള്ള, വളരെ കുറഞ്ഞ തുകയുടെ സ്വർണം, വെള്ളി എന്നിവയിൽ നിക്ഷേപം ഇറക്കാൻ സഹായിക്കുന്നതാണ് ഒ ഗോൾഡ് ആപ്. അൽ ഹുദ സെന്റർ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക്സിൽനിന്ന് സവിശേഷമായ ഗ്ലോബൽ തകാഫുൽ ആൻഡ് റീതകാഫുൽ പുരസ്കാരം ഏറ്റുവാങ്ങിയതിലൂടെ തങ്ങൾ അങ്ങേയറ്റം ആദരിക്കപ്പെട്ടതായി ഒ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

