മലബാർ ഗോൾഡിന് ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
text_fieldsദുബൈ: ആള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും യുനൈറ്റഡ് എക്സിബിഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഇന്റര്‍നാഷനല്‍ ജ്വല്ലറി ഫെയറിന്റെ ഭാഗമായി നടത്തിയ കേരള ജ്വല്ലറി അവാര്‍ഡ്സില്‍ ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അര്‍ഹരായി.
മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. നിഷാദ് ചലച്ചിത്രതാരം അനു സിത്താരയില്നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ആള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ അഡ്വ. എസ്. അബ്ദുൽ നാസിര്‍, പ്രൊജക്ട് ഡയറക്ടര്‍ യുനൈറ്റഡ് എക്സിബിഷന്‍സ് വി.കെ മനോജ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

