Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ടൂ​ർ ‍പ്ര​കാ​ശ്...

അ​ടൂ​ർ ‍പ്ര​കാ​ശ് എം.​പി​ക്ക്​ ആ​ദ​രം

text_fields
bookmark_border
അ​ടൂ​ർ ‍പ്ര​കാ​ശ് എം.​പി​ക്ക്​ ആ​ദ​രം
cancel
camera_alt

ഗ്ലോ​ബ​ല്‍ പ്ര​വാ​സി യൂ​നി​യ​ന്‍റെ ആ​ദ​ര​വ് സ്വീ​ക​രി​ച്ച അ​ടൂ​ർ ‍പ്ര​കാ​ശ് എം.​പി ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

ഉ​മ്മു​ല്‍ഖു​വൈ​ന്‍: യു.​എ.​ഇ​യി​ലെ​ത്തി​യ അ​ടൂ​ര്‍ പ്ര​കാ​ശ് എം.​പി​യെ ആ​ദ​രി​ച്ച്​ ഗ്ലോ​ബ​ല്‍ പ്ര​വാ​സി യൂ​നി​യ​ന്‍ (ജി.​പി.​യു). ഉ​മ്മു​ല്‍ഖു​വൈ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ആ​റ്റി​ങ്ങ​ല്‍ ഫെ​സ്റ്റി​ലാ​ണ് ആ​ദ​ര​വ് സ​മ​ര്‍പ്പി​ച്ച​ത്. ഗ​ള്‍ഫ് പ്ര​വാ​സി​ക​ള​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍കാ​നു​ള്ള നി​വേ​ദ​നം ച​ട​ങ്ങി​ല്‍ എം.​പി​ക്ക് സ​മ​ര്‍പ്പി​ച്ചു.

സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്ന് കോ​ണ്‍സ​ലേ​റ്റ് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ഫ്.​ഒ.​സി​ക്ക് അ​പ്രാ​യോ​ഗി​ക​മാ​യ ഡോ​ക്യു​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട് നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി ജി.​പി.​യു പ്ര​വ​ര്‍ത്ത​ക​ര്‍ എം.​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

പ്ര​വാ​സി​ക​ള്‍ക്ക് ആ​ശ്വാ​സ​മേ​കു​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് നി​വേ​ദ​ന​ത്തി​ലെ മു​ഖ്യ​വി​ഷ​യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഗ്ലോ​ബ​ല്‍ പ്ര​വാ​സി യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. ഫ​രീ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന​വാ​സ്, സു​ബൈ​ര്‍ മാ​ര്‍ത്താ​ണ്ഡ​ന്‍, ക​രീം, വി​ദ്യാ​ധ​ര​ന്‍, ജോ​യി, രാ​മ​ച​ന്ദ്ര​ന്‍, മൊ​യ്തീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorAdoor Prakash MPGlobal Pravasi Union
News Summary - Global Pravasi Union Honored Adoor Prakash
Next Story