ഇന്ത്യയിൽ കോവിഡ് പ്രതിരോധം വിജയിച്ചത് മാധ്യമങ്ങളുടെ പിന്തുണയോടെ -അപൂർവ ചന്ദ്ര
text_fieldsഅബൂദബിയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ അപൂർവ ചന്ദ്ര യു.എ.ഇ വാർത്ത ഏജൻസിയായ വാം ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയീസിക്കൊപ്പം
അബൂദബി: ഇന്ത്യയിൽ കോവിഡ് പ്രതിരോധം വിജയിപ്പിക്കാനായത് മാധ്യമങ്ങളുടെ പിന്തുണയോടെയാണെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കോവിഡ് വാക്സിനേഷൻ എല്ലാ മേഖലയിലേക്കുമെത്തിക്കാനും സാനിറ്റൈസർ ഉപയോഗിക്കൽ പോലുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മാധ്യമങ്ങൾ സഹായിച്ചു. ഇന്ത്യൻ മാധ്യമങ്ങളുടെ പോസിറ്റിവ് സമീപനമാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പാനൽ ഡിസ്കഷനിൽ പങ്കെടുത്ത പലരും പുതുപ്രവണതകളിൽ ആശങ്ക പ്രകടിപ്പിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നോ രണ്ടോ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ നൽകാനുള്ള ശ്രമത്തിനിടയിൽ ഫാക്ടുകൾ പലതും നഷ്ടപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ ഇന്‍റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ ഇന്‍റർനെറ്റ് സൗകര്യം നൽകുന്നത്. അതിനാൽ തന്നെ സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ്. വിവരങ്ങൾ അതിവേഗം കൈമാറാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

