റാസല്‍ഖൈമയില്‍ ആഗോള ഹോസ്പിറ്റാലിറ്റി നിക്ഷേപ ഉച്ചകോടി 2027 നവംബറില്‍
text_fieldsറാസല്‍ഖൈമ: ആഗോള ഹോസ്പിറ്റാലിറ്റി നിക്ഷേപ ഉച്ചകോടി (ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് വേള്‍ഡ് -എഫ്.എച്ച്.എസ് വേള്‍ഡ്) 2027 നവംബറില്‍ റാസല്‍ഖൈമയില്‍ നടക്കും. ഹോട്ടല്‍, റിസോര്‍ട്ട്, ടൂറിസം, ഹോസ്പിറ്റാലിറ്റി നിക്ഷേപം തുടങ്ങിയ മേഖലകളിലെ നിക്ഷേപകര്‍, ഡെവലപര്‍മാര്‍, ഹോട്ടല്‍ ഓപറേറ്റര്‍മാര്‍, വ്യവസായ വിദഗ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കുന്ന അന്താരാഷ്ട്ര സമ്മേനളമാണ് എഫ്.എച്ച്.എസ് വേള്‍ഡ്. ഇതേ കാലയളവില്‍ തന്നെ വിന്‍ റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടക്കുമെന്ന സൂചനയും അധികൃതര്‍ നല്‍കി. റാക് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ), മര്‍ജാന്‍, ഇവന്‍റ് ടീം ദി ബെഞ്ച് എന്നിവരാണ് ആഗോള നിക്ഷേപ സംഗമത്തിന്‍റെ സംഘാടകര്‍.
മര്‍ജാന്‍ ഐലന്‍റ് വിന്‍ റിസോര്‍ട്ട് സെലിബ്രേഷന്‍ ആന്‍റ് ഇവന്‍റ്സ് സെന്‍റര്‍ എഫ്.എച്ച്.എസ് വേള്‍ഡിന്‍റെ പ്രധാന വേദിയാകും. 7,708 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സെന്‍ററില്‍ 2,633 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള തൂണുകളില്ലാത്ത ബോള്‍റൂമും ഉള്‍പ്പെടുന്നതാണ് ഇവന്‍റ്സ് സെന്‍റര്‍. സമ്മേളനത്തിനെത്തുന്നവര്‍ക്ക് റിസോര്‍ട്ടിലെ താമസം, ഭക്ഷണം, വിനോദം, റീട്ടെയ്ല്‍, ലെഷര്‍ സൗകര്യങ്ങളും പ്രയോജയപ്പെടുത്താനാകും. 60ലേറെ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 1,200 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതില്‍ 250 നിക്ഷേപകരും 200 പ്രഭാഷകരും ഉള്‍പ്പെടും. റാസല്‍ഖൈമയിലെ ഹോസ്പിറ്റാലിറ്റി നിക്ഷേപങ്ങളെയും പദ്ധതികളെയും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമായി ഉച്ചകോടി മാറുമെന്ന് മര്‍ജാന്‍ ഗ്രൂപ് സി.ഒ.ഒയും മര്‍ജാന്‍ ഹോസ്പിറ്റാലിറ്റി സി.ഇ.ഒയുമായ അലിസണ്‍ ഗ്രിനെല്‍ അഭിപ്രായപ്പെട്ടു.
പരമ്പരാഗത കോണ്‍ഫറന്‍സ് രീതികള്‍ക്കപ്പുറത്തേക്ക് എഫ്.എച്ച്.എസ് വേള്‍ഡ് വികസിക്കുമെന്ന് വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റ് പ്രസിഡന്‍റ് മാക്സ് ടാപ്പൈനര്‍ പറഞ്ഞു. ഹോസ്പിറ്റാലിറ്റി നിക്ഷേപം, ഡെസ്റ്റിനേഷന്‍ വികസനം, വെല്‍നെസ്, മെഡിക്കല്‍ ടൂറിസം, സുസ്ഥിരത, സാങ്കേതിക വിദ്യയും എ.ഐയും, ബ്രാന്‍ഡഡ് റസിഡന്‍സുകള്‍, റസ്റ്റോറന്‍റ് നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. എഫ്.എച്ച്.എസ് വേള്‍ഡിന്‍റെ ഭാഗമായി റാസല്‍ഖൈമയിലെ മലനിരകള്‍, മരുഭൂമി, തീരപ്രദേശം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഡെസ്റ്റിനേഷന്‍ അനുഭവങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

