ഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷം: പോസ്റ്റർ പ്രകാശനം
text_fieldsഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്
നിസാർ തളങ്കര നിർവഹിക്കുന്നു
ദുബൈ: ഗ്ലോബൽ പ്രവാസി യൂനിയൻ പൊന്നോണ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. സെക്രട്ടറി ശ്രീപ്രകാശ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി അബ്ദുല്ല കമാൻപാലം, സംഘടന ചെയർമാൻ അഡ്വ. ഫരീദ്, ഗ്ലോബൽ കൺവീനർ രാഗേഷ് മാവില, ജനറൽ സെക്രട്ടറി സുബൈർ മാർത്താണ്ഡൻ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഷംനാദ്, നവാസ്, ഹാരിസ്, ഷാനവാസ്, സൽ മസജിൻ, ഷറഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഒക്ടോബർ 27ന് ഷാർജ മുബാറക് സെന്ററിലെ ഏഷ്യൻ എംപയർ പാർട്ടി ഹാളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന കലാപരിപാടികളോടെ പൊന്നോണ സംഗമം നടക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

