ഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷം
text_fieldsഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷത്തിൽ ഒത്തുകൂടിയവർ
ദുബൈ: ഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം 2025’ എന്ന പേരിൽ നടന്ന ആഘോഷങ്ങൾ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ അഡ്വ. ഫരീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റെജി ദാമോദർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുബൈർ മാർത്താണ്ഡൻ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് രാഗേഷ് മാവില സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സുരേഷ്, ഹംസ ഇബ്രാഹിം, വിദ്യാധരൻ, മെയ്ദാൻ ഷെരീഷ്, മുജീബ്, ഹാരിസ്, ഷഫീഖ്, അബ്ദുല്ല കമാൻപാലം, ജോൺസൺ, സജി ആശ്രയം എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി ട്രഷറർ മനാഫ് നന്ദി പറഞ്ഞു.
മലയാളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിലായിരുന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ. പ്രവാസികൾക്കിടയിലെ സർഗാത്മക കഴിവുകളെ വേദിയിലെത്തിക്കാൻ അവസരം നൽകിക്കൊണ്ട് വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും ഓണസദ്യയും പൂക്കളവും ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

