എ.ഐ ഭരണതന്ത്രത്തിൽ ജി.ഡി.ആർ.എഫ്.എക്ക് ആഗോള അംഗീകാരം
text_fieldsദുബൈ: ഡിജിറ്റൽ പരിവർത്തനത്തിലും സ്മാർട്ട് ഗവൺമെന്റിലും ആഗോള തലത്തിൽ മികവ് തെളിയിച്ച്, ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഏറ്റവും മികച്ച ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേണൻസ് സ്ട്രാറ്റജി ഓഫ് 2025’ പുരസ്കാരം കരസ്ഥമാക്കി. എ.ഐ അവാർഡ്സ് സീരീസാണ് ഈ ആഗോള അംഗീകാരം പ്രഖ്യാപിച്ചത്. ഡിജിറ്റൽ സേവന വിഭാഗത്തിൽ ലഭിച്ച ഈ ബഹുമതി ജി.ഡി.ആർ.എഫ്.എ രൂപപ്പെടുത്തിയതും വിജയകരമായി നടപ്പിലാക്കിയതുമായ മാതൃകാപരമായ പദ്ധതികൾക്കുള്ള അംഗീകാരമാണ്.
നിർമിതബുദ്ധിയെ ജീവിത നിലവാരവും സേവന നിലവാരവും ഉയർത്തുന്ന പോസിറ്റിവ് ശക്തിയായി കാണുന്നതായും ‘എ.ഐ ഭരണം’ എന്നത് ഒരു സാങ്കേതിക തീരുമാനമല്ല, മറിച്ച് ഉത്തരവാദിത്തവും സുതാര്യതയും അടിസ്ഥാനമാക്കുന്ന ദേശീയ സമീപനമാണെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു. ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് പരിവർത്തനത്തിന്റെ മികവിനെയാണ് ഈ പുരസ്കാരം അടയാളപ്പെടുത്തുന്നതെന്ന് ഡിജിറ്റൽ സർവിസ് അഫയേഴ്സ് സെക്ടറിലെ അസി. ഡയറക്ടർ ജനറൽ കേണൽ എക്സ്പർട്ട് ഖാലിദ് അഹമ്മദ് മുഹമ്മദ് ബിൻ മിദിയ അൽ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

