സ്വീകരണം നൽകി
text_fieldsവടകര എൻ.ആർ.ഐയുടെ സ്നേഹാദരവ് രാജൻ കൊളാവിപ്പാലത്തിന് കൈമാറുന്നു
ദുബൈ: വടകര എൻ.ആർ.ഐ ദുബൈ കുടുംബം സ്ഥാപക മെംബറും സാമൂഹിക പ്രവർത്തകനുമായ രാജൻ കൊളാവിപ്പാലത്തിന് സ്വീകരണം നൽകി.വടകര എൻ.ആർ.ഐയുടെ സ്നേഹാദരവ് കെ.പി. ഭാസ്കരൻ, മൊയ്ദു കുറ്റിയാടി, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്ന് അദ്ദേഹത്തിന് കൈമാറി. പരിപാടി ഇ.കെ. ദിനേശൻ ഉദ്ഘാടനംചെയ്തു. രമൽ നാരായണൻ സ്വാഗതവും ഇക്ബാൽ ചെക്യാട് അധ്യക്ഷതയും വഹിച്ചു.രാജൻ കൊളാവിപ്പാലം മറുപടി പ്രസംഗം നടത്തി. ചന്ദ്രൻ, ജിജു കാർത്തികപ്പള്ളി എന്നിവർ നേതൃത്വം നൽകി. രജീഷ്, സുഷി കുമാർ, അഡ്വ. അസീസ് തോലേരി, ഷൈജ, ജിനു, സുനിൽ എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

