Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈടെക്​സ്​ പങ്കാളിത്തം...

ജൈടെക്​സ്​ പങ്കാളിത്തം കേരളത്തി​െൻറ ഐ.ടി വളർച്ചയുടെ സൂചന -ജോൺ എം. തോമസ്​

text_fields
bookmark_border
ജൈടെക്​സ്​ പങ്കാളിത്തം കേരളത്തി​െൻറ ഐ.ടി വളർച്ചയുടെ സൂചന -ജോൺ എം. തോമസ്​
cancel
camera_alt

ഐ.ടി പാർക്​ സി.ഇ.ഒ ജോൺ എം. തോമസ്

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്​നോളജി മേളയായ ജൈടെക്​സിൽ കേരളത്തെ പ്രതിനിധാനംചെയ്യുകയാണ്​ കേരള ഐ.ടി പാർക്​സ്​. 20 സ്​റ്റാർട്ടപ്പുകളും 50 കമ്പനികളും അടങ്ങുന്ന പ്രതിനിധികളുമായാണ്​ ഐ.ടി പാർക്​ എത്തിയത്​. 'ഫ്യൂചർ പെർഫെക്​ട്​ ' എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം ഗൾഫ്​ രാജ്യങ്ങളുടെ ഡിജിറ്റൽവത്​കരണത്തിന്​ സഹായകമാകുന്ന നിരവധി കാഴ്​ചപ്പാടുകളും സാ​ങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നുണ്ട്​. ജൈടെക്​സിലെ ഐ.ടി പാർക്​സ്​ പങ്കാളിത്തത്തെ കുറിച്ചും ഇൻഫർമേഷൻ ടെക്​നോളജി രംഗത്തെ കേരളത്തിലെ സാഹചര്യത്തെ കുറിച്ചും കേരള ഐ.ടി പാർക്​ സി.ഇ.ഒ ജോൺ എം. തോമസ്​ 'ഗൾഫ്​ മാധ്യമ'വുമായി സംസാരിക്കുന്നു.

  • ​? കേരള ഐ.ടി മിഷൻ ജൈടെക്​സിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്​ എന്താണ്​. കമ്പനികളുടെയും സ്​റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം എത്രത്തോളമാണ്​

കേരള​സർക്കാറി​​െൻറ ഭാഗത്തുനിന്ന്​ രണ്ട്​ ഓർഗനൈസേഷനുകളാണ്​ ജൈടെക്​സിൽ എത്തിയിരിക്കുന്നത്​. ഒന്ന്​ കേരള ​ഐ.ടി പാർക്കുകൾ, ഇവയിൽ ടെക്​നോ പാർക്​, ഇൻഫോ പാർക്​, ​ൈസെബർ പാർക്​ എന്നിവയുണ്ട്​. വലുതും ഇടത്തരവുമായ ​െഎ.ടി കമ്പനികളാണ്​ ഇവിടങ്ങളിലുള്ളത്​. ​ഐ.ടി പാർക്കി​​െൻറ ബാനറിൽ 30ഓളം കമ്പനികൾ ജൈടെക്​സിൽ എത്തിയിട്ടുണ്ട്​. ചിലത്​​ ഐ.ടി പ്രൊഡക്ട്​​​സ്​ കമ്പനികളും ചില ഐ.ടി സർവിസസ്​ കമ്പനികളുമുണ്ട്​. പശ്​ചിമേഷ്യയിലും ലോകത്തി​െൻറ പല ഭാഗങ്ങളിൽനിന്നും എത്തിയിട്ടുള്ളവരുടെ മുന്നിൽ ഉൽപന്നങ്ങൾ അവതരിപ്പിച്ച്​ മാർക്കറ്റിങ്​ വേദിയെന്ന നിലയിലാണ്​ ഇവിടെയെത്തിയിട്ടുള്ളത്​. കേരള ​ഐ.ടി പാർക്കുകൾക്ക്​ കോഡെവലപേഴ്​സുമായി കണക്​ട്​ ചെയ്യാനുള്ള അവസരവും ഇവിടെ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെയും അല്ലാത്തതുമായ കമ്പനികളുമായി ഇത്തരത്തിൽ സഹകരണത്തിന്​ ഇവിടെനിന്ന്​ വഴിതുറക്കുമെന്ന്​ പ്രതീക്ഷിക്കുന്നു​. ഇക്കോ സിസ്​റ്റം പാർട്​ണർഷിപ് അല്ലെങ്കിൽ, ബിസിനസ്​ ടു ബിസിനസ്​ കണക്​ട്​ ഉണ്ടാക്കാനുള്ള അവസരവും ജൈടെക്​സിൽ കാണുന്നുണ്ട്​.

സ്​റ്റാർട്ടപ്​ മിഷനിൽനിന്ന്​ 20ഓളം സ്​റ്റാട്ടപ്പുകളാണ്​ ഇവിടെ എത്തിയിരിക്കുന്നത്​. അവ പൊതുവെ ചെറിയ കമ്പനികളാണ്​. അവക്ക്​ മാർക്കറ്റ്​ ബന്ധം ഉണ്ടാക്കാനുള്ള അവസരം എന്നതോടൊപ്പം, നിക്ഷേപകരെ കണ്ടെത്തി വളർച്ചക്കുള്ള ഫണ്ടിങ്​ ലഭ്യമാക്കുക എന്നത്​ പ്രധാനപ്പെട്ട ലക്ഷ്യമാണ്​. നമ്മുടെ സ്​റ്റാർട്ടപ്പുകൾക്ക്​ മറ്റു രാജ്യങ്ങളിലെ സ്​റ്റാർട്ടപ്പുകളുമായി കണക്​ട്​ ചെയ്​തുകൊണ്ട്​ വളരാനുള്ള സാഹചര്യമൊരുക്കൽ ഐ.ടി മിഷൻ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.

  • ​? കേരളത്തിലെ ​ഐ.ടി കമ്പനികൾക്ക്​ ഗൾഫ്​ മേഖലയിൽ എത്രത്തോളം സംഭാവനകളർപ്പിക്കാൻ കഴിയും? എന്താണ്​ കേരളത്തിലെ ഐ.ടി മേഖലയുടെ പൊതുവായ സാഹചര്യം

കേരളത്തിൽ ആയിരത്തോളം ​െഎ.ടി കമ്പനികളുണ്ട്​. അതിൽനിന്ന്​ ചുരുക്കം കമ്പനികളാണ്​ ജൈടെക്​സിൽ എത്തിയിട്ടുള്ളത്​. മൂവായിരത്തോളം സ്​റ്റാർട്ടപ്പുകളും കേരളത്തിലുണ്ട്​. ഗൾഫ്​ മേഖലയിൽ താൽപര്യമുള്ള കമ്പനികൾ മാത്രമാണ്​ മേളയിൽ എത്തിയിട്ടുള്ളത്​.

ടെക്​നോളജി മേഖലയിലുള്ള കമ്പനികൾക്ക്​​ ബിസിനസ്​ ലെവലിൽ വിജയിക്കാൻ ആവശ്യമായ ടെക്​നിക്കൽ വിദഗ്​ധരുടെ കാര്യത്തിൽ കേരളത്തിലെ സ്​റ്റാർട്ടപ്പുകൾ ആരെക്കാളും മുന്നിലാണ്​. ആർട്ടിഫിഷൽ ഇൻറലിജൻസ്​, സൈബർ സെക്യൂരിറ്റി, ഓഗ്​മെൻറൽ റിയാലിറ്റി അല്ലെങ്കിൽ വെർച്വൽ റിയാലിറ്റി, ബിഗ്​ ഡാറ്റ, ക്ലൗഡ്​ എന്നീ മേഖലകളിലെല്ലാം വിദഗ്​ധരായ ആളുകളാണ്​ കേരളത്തിൽനിന്ന്​ വരുന്നത്​. ഒരുപക്ഷേ, നമ്മൾ പിന്നാക്കം നിൽക്കുന്ന മേഖല, വിവിധ സാഹചര്യങ്ങളിൽ എന്തൊക്കെ ആപ്ലിക്കേഷനുകളാണ്​ ആവശ്യമായി വരുക എന്ന്​ മനസ്സിലാക്കുന്നതിലാണ്​. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ്​ പാട്​ണർഷിപ്പുകൾക്ക്​ ഊന്നൽനൽകുന്ന സമീപനം സ്വീകരിച്ചിട്ടുള്ളത്​. ഇവിടെ നിലവിലുള്ള കമ്പനികളുമായി ചേർന്ന്​ നമ്മുടെ വൈദഗ്​ധ്യം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിത്​.

  • ​? ഗൾഫ്​ രാജ്യങ്ങൾക്ക്​ ധാരാളമായി മനുഷ്യവിഭവം സംഭാവന ചെയ്യുന്ന നാടാണ്​ നമ്മുടേത്​. യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ സാ​ങ്കേതിക രംഗത്ത്​ വലിയ വളർച്ച ലക്ഷ്യമിടു​േമ്പാൾ ഐ.ടി മേഖലയിൽ കേരളത്തി​െൻറ സമീപനം എന്താണ്​? ലോകത്തിന്​ ആവശ്യമായ വിദഗ്​ധരെ വളർത്തിയെടുക്കുന്നതിന്​ സംവിധാനമുണ്ടോ

കമ്പനികളെ തദ്ദേശീയമായി വളർത്തുകയാണ്​ ഐ.ടി മിഷൻ ലക്ഷ്യമിടുന്നത്​. അത്​ ഒരു സമ്പദ്​വ്യവസ്​ഥയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഘടകം കൂടിയാണ്​. ഒരു ഇക്കോണമി ശൈശവദശയിലാണ്​ റോമെറ്റീരിയലുകൾ ലഭ്യമാക്കുക. ആദ്യകാലത്ത്​ ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധിച്ചപ്പോൾ ധാരാളം മനുഷ്യവിഭവം നമുക്ക്​ നൽകാനായി.

അതിനാൽ മാത്രം നമ്മുടെ വികസനം പൂർത്തിയാകുന്നില്ല. റെമിറ്റൻസ്​ ഇക്കോണമി എന്ന കാഴ്​ചപ്പാടിൽനിന്ന്​ മാറി 'നോളജ്​ ഇക്കോണമി' എന്ന തലത്തിലേക്കാണ്​ നമ്മൾ ഇപ്പോൾ ശ്രദ്ധവെക്കുന്നത്​. പുതിയ സർക്കാർ വിഭാവന ചെയ്യുന്നത്​ തദ്ദേശീയമായ നോളജ്​ ഇക്കോണമി മിഷനാണ്​. മനുഷ്യവിഭവ ശേഷിയെ ഉപയോഗപ്പെടുത്തി കേരളത്തി​െൻറ സ്വന്തമായ സ്​റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുക എന്നതാണത്​​. ഇതിൽനിന്ന്​ വ്യത്യസ്​തമായ വിഷനായിരിക്കും ഒരുപക്ഷേ യു.എ.ഇക്കും മറ്റും രാജ്യങ്ങൾക്കും ഉണ്ടാവുക. നമ്മുടേയും അവരുടേയും ലക്ഷ്യങ്ങളെ ഫലപ്രദമായി യോജിപ്പിച്ച്​ ഉപയോഗ​പ്പെടുത്തുന്നത്​ പരിഗണിക്കേണ്ട വിഷയമാണ്​.

  • ​? റോ​േബാട്ടിക്​സ്​ അടക്കമുള്ള വിഷയങ്ങൾ ചെറിയ പ്രായത്തിൽതന്നെ പഠിപ്പിക്കുന്ന സംവിധാനമാണ്​ യു.എ.ഇയിലൊക്കെയുള്ളത്​​. നമ്മുടെ നാട്ടിൽ ഐ.ടി, സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതില്ലേ

തീർച്ചയായും ഇക്കാര്യത്തിൽ ശ്രദ്ധയുണ്ട്​. നമ്മുടെ സ്​കൂൾ കരിക്കുലം മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച്​ നിലവാരമുള്ളതാണ്​ എന്നാണ്​ എ​െൻറ അഭിപ്രായം. എന്നാൽ, കോളജ്​ ലെവലിൽ എത്തു​േമ്പാൾ ആപ്ലിക്കബിലിറ്റി കുറഞ്ഞുപോകുന്നതാണ്​ നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധി. ഈ പ്രതിസന്ധി നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇത്​ പരിഹരിക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്​. സ്​റ്റാർട്ടപ്​ മിഷ​െൻറ ഭാഗത്തുനിന്ന്​​ ചെയ്യുന്ന ഒരു പദ്ധതിയാണ്​ ഐ.ഇ.ഡി.സി (IEDC)​ എന്നത്​. കോളജുകളിൽ സ്​റ്റാർട്ടപ് ഇക്കോ സിസ്​റ്റം രൂപപ്പെടുത്തിയെടുക്കലാണ്​ ഇതി​െൻറ ലക്ഷ്യം. സംരംഭകത്വം വികസിപ്പിക്കാനുള്ള പദ്ധതി 150ഓളം കോളജുകളിൽ നിലവിലുണ്ട്​. വിദ്യാർഥികൾക്ക്​ ഗ്രാൻറടക്കം നൽകുന്ന പദ്ധതിയിലൂടെ സ്​റ്റാർട്ടപ്പുകൾ ഉണ്ടായിവന്നിട്ടുണ്ട്​. ​ഇത്തരത്തിൽ കഴിവുള്ളവരെ കോളജ്​ തലത്തിൽനിന്ന്​ തന്നെ കണ്ടെത്തി വളർത്താനുള്ള ശ്രമമാണിത്​. അതുപോലെ ഐ.സി.ടി അക്കാദമി, കേരള ഡിജിറ്റൽ യൂ​നിവേഴ്​സിറ്റി പോലുള്ള സ്​കില്ലിങ്​ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്​. ഡിജിറ്റൽ യൂ​നിവേഴ്​സിറ്റിയുടെ കരിക്കുലം പരിശോധിച്ചാൽ വ്യവസായിക ആവശ്യങ്ങൾക്ക്​ സഹായകമാകുന്ന രീതിയിലാണത്​ രൂപപ്പെടുത്തിയതെന്ന്​ കാണാനാവും. ബിഗ്​ ഡാറ്റ, ക്ലൗഡ്​, സൈബർ സെക്യൂരിറ്റി, ബ്ലോക്​ചെയിൻ തുടങ്ങിയ കോഴ്​സുകൾ നൽകുന്നുമുണ്ട്​. ഇത്തരം ബോഡികളിലൂടെ വിപ്ലകരമായ മാറ്റങ്ങളാണ്​ ഉണ്ടാകുന്നത്​. എൻജിനീയറിങ്​ കോളജുകൾക്ക്​ പുറത്ത്​ ഇത്തരം സ്​കിൽ അടിസ്​ഥാനമാക്കി ധാരാളം മാറ്റങ്ങളുണ്ട്​. കേരളത്തി​െൻറ പരിമിതികളിൽനിന്ന്​​ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ്​ ഞാൻ മനസ്സിലാക്കുന്നത്​.

  • ​? ജൈടെക്​സിലെ പ്രതീക്ഷകൾ

കഴിഞ്ഞ പല വർഷങ്ങളിലായി സ്​റ്റാർട്ടപ്​ മിഷനും ഐ.ടി പാർക്കും ജൈടെക്​സിൽ പ​ങ്കെടുത്തിട്ടുണ്ട്​. ഇത്തവണ 50ഒാളം കമ്പനികൾ ഇവിടെ എത്തിച്ചേർന്നത്​ പോസിറ്റാവായ ഒരു സൂചനയാണ്​. കേരളത്തി​െൻറ അതിർത്തികൾക്കപ്പുറത്തേക്ക്​ വളരെ ആത്മവിശ്വാസത്തോടെ ബിസിനസ്​ വികസിപ്പിക്കാൻ സാധിക്കുന്നു എന്നത്​ വളരെ പ്രധാനമാണ്​. കേരളത്തിലെ ഐ.ടിയുടെ മെച്യൂരിറ്റിയുടെ ഒരു സൂചനയായിട്ടും ഇതിനെ നമുക്ക്​ കാണാം. അന്താരാഷ്​ട്രതലത്തിൽ മത്സരിക്കാൻ കഴിയുന്ന കമ്പനികൾ നമുക്കുണ്ട്​ എന്നത്​ ജൈടെക്​സ്​ പകരുന്ന വലിയ പ്രതീക്ഷയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gitexJohn M. Thomas
News Summary - gitex Partnership Indicates IT Growth in Kerala - John M. Thomas
Next Story