Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈടെക്​സിന്​...

ജൈടെക്​സിന്​ കൊടിയിറങ്ങി

text_fields
bookmark_border
gitex
cancel

ജൈടെക്​സ്​ സമാപിച്ചത്​ ദു​ബൈ: സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ ഒ​രി​ക്ക​ൽ കൂ​ടി ലോ​ക​ത്തി​ന്​ മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച്​ ഐ.​ടി സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മാ​യ ജൈ​ടെ​ക്​​സി​െ​ൻ​റ 41ാമ​ത്​ എ​ഡി​ഷ​ന്​ കൊ​ടി​യി​റ​ങ്ങി. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച പ​രി​പാ​ടി എ​ന്ന പ​കി​​​ട്ടോ​ടെ​യാ​ണ്​ ജൈ​ടെ​ക്​​സ്​ സ​മാ​പി​ക്കു​ന്ന​ത്. അ​ഞ്ച്​ ദി​വ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ മേ​ള കാ​ണാ​നെ​ത്തി.

140 രാ​ജ്യ​ങ്ങ​ളി​ലെ നാ​ലാ​യി​ര​ത്തോ​ളം സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ അ​ണി​നി​ര​ന്ന​ത്. ഐ.​ടി പാ​ർ​ക്കും സ്​​റ്റാ​ർ​ട്ട​പ്പ്​ മി​ഷ​നും മ​ല​യാ​ള​ക്ക​ര​യു​ടെ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. യു.​എ.​ഇ സ​ർ​ക്കാ​രി​െ​ൻ​റ ഭൂ​രി​പ​ക്ഷം വ​കു​പ്പു​ക​ളും മേ​ള​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​തി​വേ​ഗം സ്​​മാ​ർ​ട്ടാ​യി കു​തി​ക്കു​ന്ന യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ പു​തി​യ സ്​​മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​രും മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ കൈ​മാ​റ്റം, ആ​ശ​യ​ങ്ങ​ൾ, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി തു​ട​ങ്ങി കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളാ​ണ്​ അ​ഞ്ച്​ ദി​വ​സ​ത്തെ പ​രി​പാ​ടി​ക്കി​ടെ ന​ട​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​ക​ളും സ്​​റ്റാ​ർ​ട്ട്​ അ​പ്പു​ക​ളും ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. വ്യ​ത്യ​സ്​​ത വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ന​സു​ക​ളും വ​ർ​ക്​​ഷോ​പ്പു​ക​ളും അ​ര​ങ്ങേ​റി. ആ​ർ​ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, 5ജി ​സാ​​​ങ്കേ​തി​ക വി​ദ്യ, ക്ലൗ​ഡ്, ബ്ലോ​ക്​ ചെ​യി​ൻ, ബി​ഗ്​​ഡാ​റ്റ, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടി​ങ്, റോ​ബോ​ട്ടി​ക്​​സ് തു​ട​ങ്ങി​യ സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പു​ത്ത​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ ഏ​റ്റെ​ടു​ത്തു.

ഗ​താ​ഗ​തം, ആ​രോ​ഗ്യ​പ​രി​പാ​ല​നം, പൊ​ലീ​സി​ങ്, ഭ​ക്ഷ​ണം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, ബാ​ങ്കി​ങ് തു​ട​ങ്ങി സ​ക​ല മേ​ഖ​ല​ക​ളി​ലും വ​രാ​നി​രി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളും​ ​ജൈ​ടെ​ക്​​സി​ൽ ഇ​ടം പി​ടി​ച്ചു. ഇ​ത്തി​സാ​ലാ​ത്ത്​ പ​വ​ലി​യ​നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്. ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സി​െ​ൻ​റ ഫ്യൂ​ച്ച​ർ കാ​ർ ലോ​ക​ത്ത്​ ത​ന്നെ മൂ​ന്നാം ത​വ​ണ മാ​ത്ര​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ ആ​ക്​​സ​സ​റീ​സ്​ മു​ത​ൽ റോ​ബോ​ട്ടു​ക​ൾ വ​രെ വി​ൽ​പ​ന​ക്കും പ്ര​ദ​ർ​ശ​ന​ത്തി​നും എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiGitexEmarat beats
News Summary - gitex flagged off
Next Story