Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.ഐ.ഐ കർണാടകയിൽ 4000...

ജി.ഐ.ഐ കർണാടകയിൽ 4000 കോടി നിക്ഷേപിക്കും

text_fields
bookmark_border
ജി.ഐ.ഐ കർണാടകയിൽ 4000 കോടി നിക്ഷേപിക്കും
cancel
camera_alt

ദുബൈ എക്സ്പോയിൽ നടന്ന ചടങ്ങിൽ ഗൾഫ് ഇസ്​ലാമിക് ഇൻവെസ്​റ്റ്​മെൻറ്​സ്​ (ജി.ഐ.ഐ) അധികൃതർ കോൺസൽ ജനറൽ
ഡോ. അമൻ പുരിക്കൊപ്പം

ദുബൈ: യു.എ.ഇയിലെ ഗൾഫ് ഇസ്​ലാമിക് ഇൻവെസ്​റ്റ്​മെൻറ്​സ്​ (ജി.ഐ.ഐ) കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബംഗളൂരുവിൽ ആദ്യ അന്താരാഷ്​ട്ര ഓഫിസ് തുറക്കുമെന്നും അധികൃതർ ദുബൈ എക്സ്പോയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത മൂന്നു വർഷത്തിലാണ്​ 4000 കോടി രൂപ കർണാടകയിലെ വിവിധ പദ്ധതികളിലായി നിക്ഷേപിക്കുക. ആരോഗ്യരംഗം മുതൽ സാങ്കേതികരംഗത്തു വരെ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ജി.ഐ.ഐ സി.ഇ.ഒ പങ്കജ് ഗുപ്​ത പറഞ്ഞു.

കഴിഞ്ഞവർഷം 1000 കോടിയുടെ നിക്ഷേപം കർണാടകയിൽ നടത്തിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ബംഗളൂരുവിൽ ആദ്യ അന്താരാഷ്​ട്ര ഓഫിസ് തുറക്കുന്നതും കൂടുതൽ നിക്ഷേപത്തിന് തയാറെടുക്കുന്നതും. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിന് ശരീഅ കംപ്ലയിൻറ്​സ്​ സർട്ടിഫിക്കറ്റോ മറ്റ് അംഗീകാരമോ വേണമെന്ന് തങ്ങൾ നിഷ്​കർഷിക്കുന്നില്ല. ശരീഅത്ത് വിരുദ്ധമല്ലാത്ത എല്ലാ മേഖലയിലും സ്ഥാപനം നിക്ഷേപം നടത്തും. മദ്യം, ചൂതാട്ടം തുടങ്ങി അനിസ്​ലാമിക മേഖലയിൽ ബിസിനസ് താൽപര്യങ്ങളുള്ള സ്ഥാപനങ്ങളെ ഒഴിവാക്കും. ഇന്ത്യയിലെ സ്​റ്റാർട്ടപ്പുകൾക്ക് ഗൾഫിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സൗകര്യം ഒരുക്കി നൽകുമെന്നും പങ്കജ് ഗുപ്​ത പറഞ്ഞു. യു.എ.ഇയിലെ കൂടുതൽ ശരീഅ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. ബഹിരാകാശ ഗവേഷണം ഉൾപ്പെടെ മേഖലകളിൽ ഗൾഫിൽനിന്നുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നതായും അമൻപുരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka
News Summary - g.i.i. will invest Rs 4,000 crore in Karnataka
Next Story