ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചു
text_fieldsവിനീത് വിശ്വദേവിന്റെ കാവ്യസമാഹാരങ്ങൾ അൽഐൻ
ലൈബ്രറിക്ക് കൈമാറുന്നു
ദുബൈ: പ്രവാസിയും എഴുത്തുകാരനുമായ വിനീത് വിശ്വദേവിന്റെ കാവ്യ സമാഹാരങ്ങളായ ‘ചിന്തയുടെ ചിരാതുകൾ’, ’നിഗൂഢ വിപഞ്ചിക’ എന്നീ രണ്ടു പുസ്തകങ്ങൾ ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ ലൈബ്രറിക്ക് വേണ്ടി പ്രസിഡന്റ് ടി.വി.എൻ കുട്ടി, ജനറൽ സെക്രട്ടറി പി.പി. മണികണ്ഠൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അസി. ട്രഷറർ അബ്ദുസ്സലാം ഇഫ്തികർ, വനിത ഫോറം ചെയർ ലേഡി ബബിത ശ്രീകുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ഭാസ്കരൻ, സാഹിത്യ വിഭാഗം സെക്രട്ടറി രമേഷ് കുമാർ, അൽഐൻ മലയാളി സമാജം പ്രസിഡന്റ് ഫക്രുദീൻ അലി, വിനീത് വിശ്വദേവിന്റെ ഭാര്യ കാർത്തിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

