ഉമ്മൻ ചാണ്ടിയുടെ ‘ഇതിഹാസം’ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിക്ക് സമ്മാനിച്ചു
text_fieldsഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ അര നൂറ്റാണ്ട് ആസ്പദമാക്കി പ്രസിദ്ധീകരിച്ച ‘ഇതിഹാസം’
മകൾ അച്ചു ഉമ്മൻ, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിക്ക് കൈമാറുന്നു
ദുബൈ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ അര നൂറ്റാണ്ട് ആസ്പദമാക്കി പ്രസിദ്ധീകരിച്ച ‘ഇതിഹാസം’ എന്ന പുസ്തകം മകൾ അച്ചു ഉമ്മൻ, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിക്ക് സമ്മാനിച്ചു.
ഡേവിഡ് ഹിർഷ് പുസ്തകം ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡൻറ് സി.പി. ജലീൽ, ട്രഷറർ ടി.പി. അഷ്റഫ്, എഴുത്തുകാരായ വെള്ളിയോടൻ, പ്രവീൺ പാലക്കീൽ, മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി, ഷംസീർ നാദാപുരം എന്നിവരും സംബന്ധിച്ചു.

