ഖോര്ഫക്കാന് കോര്‍ണിഷില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്
text_fieldsഖോര്ഫക്കാന്: വേനല്‍ വഴി മാറിയതോടെ ഖോര്ഫക്കാന് തീരം വിനോദ സഞ്ചാരികളുടെ തിരക്കിലായി. വാരാന്ത ഒഴിവുകളില്‍ യു.എ.ഇ യില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് ഇത്രയേറെ അനുഭവപ്പെടുന്ന തീരം വേറെ ഉണ്ടായിരിക്കില്ല. ഒഴിവു ദിനങ്ങളില്‍ മറ്റു എമിറേറ്റുകളില്‍ നിന്നാണ് മുഴുദിന വിനോദ പരിപാടികള്‍ പ്ലാന്‍ ചെയ്ത് സന്ദര്‍ശകര്‍ കുടുംബമായും സുഹൃത്തുക്കളുമായും ഇങ്ങോട്ട് എത്തുന്നത്. വിശാലമായ പുല്‍തകിടിയും നീളംകൂടിയ വിശാലമായ കടല്‍ തീരവും മറ്റു തീരങ്ങളില്‍ നിന്ന് ഖോര്‍ഫക്കാനെ വേറിട്ട് നിരത്തുന്നു. കൂടാതെ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള ബോട്ടു സവാരികളും പാരച്യൂട്ട് സവാരിയും മറ്റും സന്ദര്‍ശകരെ ഹരം കൊള്ളിക്കുന്നു. മലയാളികൾക്ക് ഗൃഹാതുരതം നിറഞ്ഞ ഓർമകൾ സമ്മാനിക്കുന്നതാണ് ഖോർഫക്കാൻ കടൽത്തീരം. പത്തേമാരികളിൽ വന്നിറങ്ങിയ പ്രവാസികളുടെ ആദ്യ തലമുറയുടെ കഥകൾ ഇവിടെയാണ് തുടങ്ങുന്നത്.
നഗരത്തിരക്കുകളിൽനിന്ന് മാറി യു.എ.ഇ.യുടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ കൂടുതൽ മനോഹരമാക്കുകയാണ് ഖോർഫക്കാൻ തീരം. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന വിപുലമായ വികസന പദ്ധതികളാണ് നടന്നുവരുന്നത്. ബീച്ചിെൻറ തെക്കുഭാഗത്ത് തുറമുഖം തൊട്ട് റൗണ്ട് എബൗട്ട് വരെ നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കേറ്റിംഗ് റിംഗ്, സ്പോർട്സ് കോർട്ടുകൾ, പിക്നിക് മേഖലകൾ, കളിസ്ഥലങ്ങൾ എന്നിവയും ഉൾപ്പെടുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി കൂടുതൽ സൗകര്യമൊരുക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
