ഖോര്‍ഫക്കാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കും
text_fieldsഷാര്‍ജ: ഷാര്‍ജ പ്ലാനിംഗ് ആന്‍ഡ് സര്‍വേ വിഭാഗം ഖോര്ഫക്കാന് നഗരത്തിെൻറ പ്രാധാന്യമുള ്ള സ്ഥലങ്ങളുടെയും പ്രദേശങ്ങളുടെയും പുനര്‍നിര്‍മാണം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ മെ മ്പറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമയുടെ നിര്‍ദേശപ്രകാരമാണ് നിര്‍മാണങ്ങള്‍ തുടങ്ങിയത്. ഗള്‍ഫ് കുടിയേറ്റത്തിെൻറ മര്‍മ്മ സ്ഥാനമായി കണക്കാക്കുന്ന ഖോര്ഫക്കാന് വിദേശ അധിനിവേശത്തെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രവും പറയുവാനുണ്ട്. ഇതെല്ലാം മുഖവിലക്കെടുത്താണ് ചരിത്ര നഗരം അതേചാരുതയില് നവീകരിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഖോര്ഫക്കാന് കോട്ട, അദ്വാനി ടവര്‍, അല്‍റാബി ടവര്‍ തുടങ്ങിയവയും പുരാതന നഗരവുമാണ് നവീകരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഷാര്‍ജ പ്ലാനിങ് ആന്‍ഡ് സര്‍വേ വകുപ്പിെൻറ ഉപദേഷ്ടാവും ഓഫീസ് ഓഫ് പ്രോജക്ട് ഡയറക്ടറുമായ സുല്‍ത്താന്‍ അല്‍ ഹമാദി പറഞ്ഞു.

നവീകരണത്തിന് മുന്നോടിയായി ഈ പ്രദേശങ്ങളുടെ പുതാന ഫോട്ടോകളും രേഖകളും കണ്ടത്തെുകയും പ്രദേശത്ത് ജീവിച്ചിരിക്കുന്ന വയോധികരോട് പൗരാണിക നാഗരികതയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് വിദഗ്ധ സംഘം പുനര്‍നിര്‍മാണത്തിന് തുടക്കമിട്ടത്. വാദി ഷീസ് വരെയുള്ള പുരാതന ഖോര്ഫക്കാന് നഗരമാണ് ഇതോടെ ഉണരാന്‍ പോകുന്നത്. പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ച് 1940ലാണ് കോട്ട നിര്‍മിച്ചത്. നാല് കവാടങ്ങളാണ് കോട്ടക്കുണ്ടായിരുന്നത്. ഇവയോട് മുഖതിരിഞ്ഞായിരുന്ന ടവറുകള്‍ ഉണ്ടായിരുന്നത്. 1960ല്‍ കോട്ട നവീകരിച്ച് വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാക്കിയെങ്കിലും പ്രദേശത്തുകാര്‍ ഇതിനെ കോട്ട എന്നു തന്നെ വിളിച്ചു.

നഗരവികസനത്തെ തുടര്‍ന്ന് 1985ല്‍ കോട്ട നീക്കം ചെയ്തു. 2018 ലാണ് ശൈഖ് സുല്‍ത്താന്‍ ഇത് പുനര്‍നിര്‍മിക്കാന്‍ ഉത്തരവിട്ടത്. ഇതിെൻറ യഥാര്‍ഥ സ്ഥാനം നിര്ണയിക്കുവാന് ജപ്പാനില്‍ നിന്നും വിദഗ്ധരെത്തി ഖനനം നടത്തിയിരുന്നു. പറങ്കികളുടെ കടന്നു കയറ്റത്തെ തുരത്തിയതിെൻറ ചരിത്രമാണ് ഖോര്ഫക്കാന് മതില്. ചരിത്രമായി മാറിയ മതിലിനെ കുറിച്ചും ഇന്നും പ്രദേശത്തുകാര്‍ സംസാരിക്കാറുണ്ട്. അമൂല്യ നിര്‍മ്മാണ ശൈലിയിലായിരുന്ന അല്‍റാബി ടവര്‍ നിര്‍മ്മിച്ചിരുന്നത്. ഖോര്ഫക്കാന് നഗരത്തെ മറികടന്ന് ഒരു മലയുടെ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഷാര്‍ജയിലെ ഏറ്റവും പ്രാചീന ഗ്രാമീണ മേഖലയായ വാദി അല്‍ ഷീസിലെ പൈതൃക കാഴ്ച്ചകള്‍ അമൂല്യമാണ്. പുതിയ ഖോര്ഫക്കാന് റോഡ് ഇതുവഴിയാണ് കടന്ന് പോകുന്നത്. യു.എ.ഇയിലെ കാര്‍ രഹിത ഗ്രാമമാണിത്. മാര്‍ബിള്‍ കല്ലുകള്‍ പ്രദേശത്തിെൻറ ചാരുതയാണ്. ഇവിടെയുള്ള പള്ളി നിര്‍മിച്ചിരിക്കുന്നത് ഈ കല്ലുകള്‍ കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
