‘ഗീ റൈസ്' റസ്റ്റോറൻറ് ദുബൈ എയര്‍പോര്‍ട്ട് റോഡിലും
text_fieldsദുബൈ: വ്യത്യസ്ത വിഭവങ്ങളും പുതുരുചികളുമായ് ‘ഗീ റൈസ്’ റെസ്റ്റോറൻറ് ദുബൈ എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ പ്രവർത്തനമാരംഭിച്ചു. ഇരുനൂറിലേറെ പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലക്കു പുറമെ വിശാലമായ മീറ്റിംഗ് / ബാങ്ക്വറ്റ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
2013ല്‍ അബൂദബിൽ ആരംഭിച്ച ഗീ റൈസ് വടക്കേ മലബാറിെൻറ തനത് രുചികൾക്കു പുറമെ ഇന്ത്യന്‍ തീരദേശ വിഭവങ്ങളെ പേര്‍ഷ്യന്‍, യൂറോപ്യന്‍, ഏഷ്യന്‍ സ്വാദുകളുമായി സമന്വയിപ്പിച്ചാണ് വിളമ്പുന്നത്. വലിയ എൽ. ഇ. ഡി സ്ക്രീനും ഫുള്‍ സ്പീക്കര്‍ സൗണ്ട് സിസ്റ്റത്തോടും കൂടിയ ആധുനിക ബാങ്ക്വറ്റ് ഹാളാണ് ദുബൈ ബ്രാഞ്ചില്‍ ഒരുക്കിയിരിക്കുന്നതെന്ന് സ്ഥാപകനും മാനേജിംങ്ങ് ഡയറക്ടറുമായ ഫൈസല്‍ എം.പി അറിയിച്ചു. ഇന്ത്യയിലും യു.എ.ഇയിലും ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന ഗീ റൈസ് റസ്റ്റോറൻറ് വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനുളള ശ്രമത്തിലാണ്. എക്സിക്യൂട്ടീവ് ഷെഫ് മാലിക് ബാഷ, മാനേജർ വിജോ കെ വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.