ഗസൽ കൂട്ടായ്മ ഓഫ്റോഡ് യാത്ര സംഘടിപ്പിച്ചു
text_fieldsഗസൽ കൂട്ടായ്മയുടെ 10ാമത് ഓഫ്റോഡ് യാത്രയിൽ പങ്കെടുത്തവർ
ദുബൈ: ദുബൈയിലെ ബ്ലോഗർമാരും സാമൂഹിക പ്രവർത്തകരും ഉൾക്കൊള്ളുന്ന ഗസൽ കൂട്ടായ്മയുടെ 10ാമത് ഓഫ്റോഡ് യാത്ര റാസൽ ഖൈമയിലെ മല നിരകൾക്കിടയിലേക്ക് നടത്തി. ഗസൽ അംഗങ്ങളും കുടുംബങ്ങളും വിവിധ വാഹനങ്ങളിലായി മരുഭൂമിയിലൂടെ യാത്ര ചെയ്തു. മലഞ്ചെരുവിൽ ഒരുക്കിയ കൂടാരത്തിൽ ഭക്ഷണം പാകം ചെയ്തും കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന പരിപാടികൾ അവതരിപ്പിച്ചും വാരാന്ത്യദിനം ആഘോഷമാക്കി.
ഷാഫി തൃത്താല, സമീർ ഇരിങ്ങാലക്കുട എന്നിവരുടെ നേതൃത്വത്തിൽ മെഹ്ഫിലും സംഘടിപ്പിച്ചു. അഷ്റഫ് താമരശ്ശേരി, യൂനുസ് ഗസൽ, ഷാഹിദ് മാണിക്കോത്ത്, ആബിദ്, സിറാജ്, ഫവാസ്, സയ്യിദ് ബാലി, അമീർ, ഷാനവാസ്, ഷാനു, അനു ഫുഡി, സൈഫു ചുങ്കത്ത്, മുഫീദ്, ഷുക്കൂർ, നൗഷാദ്, ഷംനാസ്, ഷിബിലി, നൗഫൽ, രജീഷ്, ജൗഹർ, നിയാസ് ചേടിക്കമ്പനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

