Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഘാ​ന പ​ര​മ്പ​രാ​ഗ​ത...

ഘാ​ന പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഷാ​ര്‍ജ​യി​ല്‍ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഘാ​ന പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഷാ​ര്‍ജ​യി​ല്‍ തു​ട​ക്ക​മാ​യി
cancel

ഷാ​ര്‍ജ: ആ​ഫ്രി​ക്ക​ന്‍ വ​ന്‍ക​ര​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​മാ​യ ഘാ​ന​യു​ടെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ ​ള്‍ക്ക് ഹാ​ര്‍ട്ട് ഓ​ഫ് ഷാ​ര്‍ജ​യി​ലെ ബൈ​ത് അ​ല്‍ ഗ​ര്‍ബി​യി​ല്‍ തു​ട​ക്ക​മാ​യി. ദു​ബൈ​യി​ലെ ഘാ​ന കൗ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​മ​ത ജി​പ്തി ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 14 വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ല്‍ ഘാ​ന​യി​ലെ ക​ലാ​രൂ​പ​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും സം​ഗീ​ത​വും നൃ​ത്ത​വും ഭ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യും ഘാ​ന​യും സ​വി​ശേ​ഷ​മാ​യ സാം​സ്കാ​രി​ക ബ​ന്ധം പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന്​ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ പ​റ​ഞ്ഞു.


ഷാ​ര്‍ജ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​റി​റ്റേ​ജി​ല്‍ സാം​സ്കാ​രി​ക ഉ​ത്സ​വം ന​ട​ത്തു​വാ​ന്‍ അ​വ​സ​രം ന​ല്‍കി​യ​തി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്നു. വ​ന്യ​ജീ​വി, പ​ച്ച​ക്ക​റി​ക​ള്‍, മി​ന​റ​ലു​ക​ള്‍, മ​രം, സം​ര​ക്ഷി​ത മേ​ഖ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ല്‍ സ​മ്പ​ന്ന​മാ​യ ഘാ​ന ആ​ഫ്രി​ക്ക​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​ണ്. ഘാ​ന പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ ഇ​ഷ്​​ട മേ​ഖ​ല​യു​മാ​ണ്. ഘാ​ന​യി​ലെ വി​നോ​ദ മേ​ഖ​ല​യി​ലേ​ക്ക് യു.​എ.​ഇ​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​വാ​ന്‍ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ള്‍ കൊ​ണ്ട് സാ​ധി​ക്കും. അ​ത് കൊ​ണ്ട് വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ക​ലാ​രൂ​പ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsghana festival sharjah
News Summary - ghana festival sharjah-uae-uae news
Next Story