സെന്റ് മേരീസ് പള്ളിയിൽ സ്നേഹസംഗമം
text_fieldsസെന്റ് മേരീസ് യാക്കോബായ സുറിയാനി പാത്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ‘സ്നേഹസംഗമം 2023’
ഷാർജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പാത്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ ഇടവക ദിനാഘോഷ പരിപാടി ‘സ്നേഹസംഗമം 2023’ നടത്തി.
വി. കുർബാനക്ക് വികാരി ഫാ. എബിൻ ഊമേലിൽ, ഇടവകയിലെ വൈദികൻ ഫാ. ഏലിയാസ് മാത്യു എന്നിവർ നേതൃത്വം നൽകി.
ഇടവകയിൽ 25 വർഷം പൂർത്തീകരിച്ച കുടുംബങ്ങളെയും സൺഡേ സ്കൂളിൽ 10 വർഷം സേവനം ചെയ്ത അധ്യാപകരെയും ആദരിച്ചു.
പൊതുസമ്മേളനത്തിൽ ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷിക റിപ്പോർട്ട് സെക്രട്ടറിമാർ അവതരിപ്പിച്ചു. ഫാ. മാത്യൂസ് ഉതുപ്പാൻ ഇടവക നവീകരണ ധ്യാനം നയിച്ചു. കുടുംബയൂനിറ്റുകളുടെ കലാമത്സരങ്ങളും ഭക്തസംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.

