Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅംഗീകാരങ്ങളിൽ...

അംഗീകാരങ്ങളിൽ പ്രതിഫലിക്കുന്നത്​ യു.എ.ഇയു​ടെ സ്​നേഹം –ഡോ. ജോർജ്​ മാത്യു

text_fields
bookmark_border
അംഗീകാരങ്ങളിൽ പ്രതിഫലിക്കുന്നത്​ യു.എ.ഇയു​ടെ സ്​നേഹം –ഡോ. ജോർജ്​ മാത്യു
cancel

അൽ​െഎൻ: തനിക്ക്​ ലഭിച്ച അവാർഡുകളിലും അംഗീകാരങ്ങളിലും പ്രതിഫലിക്കുന്നത്​ യു.എ.ഇ ജനതയുടെയും ഭരണാധികാരികളുടെയും സ്​നേഹമാണെന്ന്​ ഡോ. ജോർജ്​ മാത്യു. അബൂദബി എമിറേറ്റി​​​െൻറ പരമോന്നത സിവിലിയൻ പുരസ്​കാരമായ ‘അബൂദബി അവാർഡ്​’ നേടിയ പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ്​ മാത്യു ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. അവാർഡ്​ ലഭിച്ചതിൽ തനിക്കും കുടുംബത്തിനും വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

യു.എ.ഇയിലെ ആരോഗ്യപരിചരണ^സേവന രംഗത്തെ അഞ്ച്​ പതിറ്റാണ്ട്​ പിന്നിട്ട പ്രവർത്തനങ്ങളിൽ നിറഞ്ഞ സംതൃപ്​തിയാണ്​ ഡോക്​ടർക്ക്​. പരേതരായ പി.ടി. മാത്യു^ചിന്നമ്മ മാത്യു ദമ്പതികളുടെ മകനായി മലേഷ്യയിൽ ജനിച്ച ജോർജ്​ മാത്യു 1967 മെയ്​ 15നാണ്​ അബൂദബിയിലെത്തിയത്​. തുമ്പമൺ ഹൈസ്​കൂളിലായിരുന്നു സ്​കൂൾ വിദ്യാഭ്യാസം. എസ്​.ബി കോളജ്​ ചങ്ങനാശ്ശേരി, പത്തനംതിട്ട എൻ.എസ്​.എസ്​ കോളജ്​ എന്നിവിടങ്ങളിൽ തുടർപഠനം. തിരുവന്തപുരം മെഡിക്കൽ കോളജിൽനിന്നാണ്​ മെഡിസിൻ പഠനം പൂർത്തിയാക്കിയത്​.

കുവൈത്തിലും ബഹ്​റൈനിലും കുറച്ച്​ കാലം തങ്ങിയതിന്​ ശേഷമാണ്​ അബൂദബിയിലെത്തിയത്​. അബൂദബി അൽ​െഎനിലെത്തിയ ഉടനെ മൂന്ന്​ മുറികളുള്ള ക്ലിനിക്ക്​ തുടങ്ങി. വൈദ്യുതിയോ പൈപ്പ്​ വെള്ളമോ ആ കാലത്ത്​ ഉണ്ടായിരുന്നില്ലെന്ന്​ ഡോക്​ടർ ഒാർക്കുന്നു. നഹ്​യാൻ കുടുംബവുമായി അടുത്ത ബന്ധമുണ്ട്​​ ഡോക്​ടർക്ക്​. യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദുമായി തുടങ്ങിയ ഇൗ ബന്ധം ഇന്നും സജീവമായി തുടരുന്നു. ശൈഖ്​ സായിദി​​​െൻറ നിർദേശ പ്രകാരം 15 കിടക്കകളുള്ള ആശുപത്രി ആരംഭിച്ചിരുന്നു. പിന്നീട്​ 40 കിടക്കകളുള്ള ആശുപത്രി ഇന്നത്തെ അൽ​െഎൻ ആശുപത്രി സ്​ഥിതിചെയ്യുന്ന സ്​ഥലത്ത്​ തുടങ്ങി. 1973ൽ എല്ലാവിധ സൗകര്യങ്ങളോടുമുള്ള അൽ​െഎൻ ആശുപത്രി പണി പൂർത്തിയായപ്പോൾ  270 കിടക്കകളായിരുന്നു ഉണ്ടായിരുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

ഇതിന്​ ശേഷം ശൈഖ്​ സായിദി​​​െൻറ നിർദേശ പ്രകാരം 370 കിടക്കകളോട്​ കൂടിയ ആശുപത്രി നിർമിക്കുന്നതിലും ജോർജ്​ മാത്യു നേതൃപരമായ പങ്ക്​ വഹിച്ചു.
1967 മുതൽ ജനറൽ പ്രാക്​ട്രീഷണർ ആയി സേവനമനുഷ്​ടിച്ച ഇദ്ദേഹം 1971ൽ ഡിസ്​ട്രിക്​ട്​ ഡയറക്​ടർ ആയി നിയമിതയായി. 1996ൽ അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്​) രൂപവത്​കരിച്ച​േപ്പാൾ അതോറിറ്റിയുടെ ഉപദേശകനായി നിയമിച്ചു.

2004ൽ പൗരത്വം നൽകി ജോർജ്​ മാത്യവിനെ യു.എ.ഇ ആദരിച്ചു. തുടർന്ന്​ അൽ​െഎൻ ഗവർണറുടെ ഉപദേശകനായി സേവനം ചെയ്യുകയാണ്​ ഇദ്ദേഹം. വീട്​ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സർക്കാർ നൽകി. വത്സ മാത്യുവാണ്​ ഭാര്യ. മകൾ മിറിയം അൽ​െഎൻ ഗവർണർ ഒാഫിസിൽ ജീവനക്കാരിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgeorge
News Summary - george-uae-gulf news
Next Story