ലിംഗ സമത്വം: ദുബൈ മുനിസിപ്പാലിറ്റിക്ക് ഐ.എസ്.ഒ അംഗീകാരം
text_fieldsഗ്ലോബൽ ടി.യു.വിയുടെ ഐ.എസ്.ഒ സർട്ടിഫിക്കറ്റുമായി
ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ
ദുബൈ: സമൂഹത്തിലും ഭരണതലങ്ങളിലും ലിംഗ സമത്വവും വനിത ശാക്തീകരണവും നടപ്പാക്കിയതിന് ദുബൈ മുനിസിപ്പാലിറ്റിക്ക് ഐ.എസ്.ഒ അംഗീകാരം. ഈ രംഗത്തെ ആഗോള റേറ്റിങ് സ്ഥാപനമായ ഗ്ലോബൽ ടി.യു.വിയാണ് ഐ.എസ്.ഒ 53800 അംഗീകാരം ദുബൈ മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചത്.
ഇമാറാത്തി വനിത ദിനത്തിൽതന്നെ ഈ നേട്ടം കൈവരിക്കാനായത് യാദൃശ്ചികമായി. ദേശീയ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഭാഗമായി വനിതകളെ ശാക്തീകരിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിജ്ഞബദ്ധതയാണ് നേട്ടം പ്രതിഫലിക്കുന്നത്. എല്ലാ സാമൂഹിക, ഭരണ തലങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന്നതിൽ ദുബൈയുടെ നേതൃത്വം പ്രതിജ്ഞബദ്ധമാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹ്മദ് ബിൻ ഗലിത പറഞ്ഞു. ഈ നേട്ടത്തിൽ അഭിമാനമുണ്ട്.
എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും മുന്നോട്ടുകൊണ്ടുപോകുന്നതിൽ ദുബൈയും യു.എ.ഇയും കാണിക്കുന്ന നേതൃപരമായ മുന്നേറ്റത്തെയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

