ജെംസ് ഗ്രൂപ് കോട്ടയത്തേക്ക്
text_fieldsകോട്ടയത്ത് ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ജെംസ് ഇന്റർനാഷനൽ സ്കൂൾ, ലൈഫ് വാലി ഇന്റർനാഷനൽ സ്കൂൾ അധികൃതർ
ദുബൈ: യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെംസ് ഇന്റർനാഷനൽ സ്കൂളിന്റെ ശാഖ കോട്ടയത്ത് തുറക്കുന്നു. കോട്ടയത്തെ ലൈഫ് വാലി ഇന്റർനാഷനൽ സ്കൂളുമായി സഹകരിച്ചാണ് അക്ഷരനഗരിയിൽ പ്രവർത്തനമാരംഭിക്കുന്നത്. ലോകത്തെ 190 സ്കൂളുകളിലായി രണ്ടു ലക്ഷത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന ജെംസിന് കേരളത്തിൽ കൊച്ചിയിലും ഡൽഹിയിൽ ഗുഡ്ഗാവിലുമാണ് സ്കൂളുകളുള്ളത്.
1959ൽ ദുബൈയിൽ മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെംസ് എജുക്കേഷൻ ബ്രിട്ടീഷ് / കേംബ്രിഡ്ജ്, അമേരിക്കൻ, ഐബി, ഇന്ത്യൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പാഠ്യപദ്ധതികൾ ലഭ്യമാക്കുന്ന വിദ്യാഭ്യാസ ഗ്രൂപ്പാണ്. 2019ൽ ലൈഫ് വാലി ഇന്റർനാഷനൽ സ്കൂൾ ഇന്ത്യയിലെ 40 മികച്ച സ്കൂളുകളിലൊന്നായി ഫോബ്സ് പട്ടികയിൽ ഇടം നേടിയിരുന്നു. സഹകരണത്തിൽ സന്തോഷമുണ്ടെന്ന് ഇന്ത്യ റീജ്യൻ ജെംസ് എജുക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫ്രാൻസിസ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

