‘രത്നശാസ്ത്രം’
text_fieldsഉണ്ണികൃഷ്ണൻ ശിവാസ് എഴുതിയ
‘രത്ന ശാസ്ത്രം’പുസ്തകം
മാധ്യമപ്രവർത്തകൻ അനൂപ്
കിച്ചേരി പ്രകാശനം ചെയ്യുന്നു
ഷാർജ: അമൂല്യവും അൽപമൂല്യവുമായ രത്നങ്ങൾ സംബന്ധിച്ച വിവരിക്കുന്ന ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ അനൂപ് കിച്ചേരി പ്രമുഖവ്യവസായിയും ജനം ടി.വി ഡയറക്ടറുമായ എൻ. മുരളീധരപ്പണിക്കർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
ശിവാസ് ജ്വല്ലറി ഡയറക്ടർ ഉല്ലാസ് പുസ്തകം പരിചയപ്പെടുത്തി. കെ. ബാലാജി, താജ് കൊല്ലറ, മനോജ് കൃഷ്ണൻ, ഒ. അശോക് കുമാർ എന്നിവർ സംസാരിച്ചു. കോട്ടയം സ്വദേശി പ്രമുഖ പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസ് ആണ് ‘രത്ന ശാസ്ത്രം’പുസ്തകത്തിന്റെ ഗ്രന്ഥ കർത്താവ്. കൈരളി ബുക്സാണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

