ജീപാസ് ഷോപ് ആൻഡ് വിൻ മെഗാ സമ്മാനം; ഹരിക്കും കുടുംബത്തിനും പാരിസിലേക്ക് പറക്കാം
text_fieldsദുബൈ: ജീപാസ് സംഘടിപ്പിച്ച ഷോപ് ആൻഡ് വിൻ മത്സരത്തിന്റെ മെഗാ സമ്മാനം മലപ്പുറം സ്വദേശി ഹരിശങ്കറിന് ലഭിച്ചു. കുടുംബത്തോടൊപ്പം പാരിസിലേക്കുള്ള വിനോദ യാത്രയാണ് മെഗാ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ജീപാസ് ജനറൽ മാനേജർ മാത്യുവിന്റെയും മാർക്കറ്റിങ് മാനേജർ വൈശാഖിന്റെയും സെയിൽസ് മാനേജർമാരായ ഷൈൻ, ഫാസിൽ, സനു, സജിൻ എന്നിവരുടെയും സാന്നിധ്യത്തിൽ ചാനൽ-4 സ്റ്റുഡിയോയിലാണ് വിജയിയെ തിരെഞ്ഞടുത്തത്. 5000ത്തിലേറെ എൻട്രികളിൽനിന്നാണ് ഹരിശങ്കറിന് നറുക്കു വീണത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം ഗോൾഡ് എഫ്.എം സോഷ്യൽ മീഡിയ പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വിജയകരമായ 40 വർഷം പിന്നിടുന്ന ജീപാസിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ ഒരുക്കിയത്. 100ദിർഹത്തിൽ കൂടുതൽ വിലവരുന്ന ജീപാസ് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തുടർച്ചയായി 40 ദിവസങ്ങളിൽ, ദിവസേന 500 മുതൽ 1000വരെ കാഷ് പ്രൈസും ജീപാസ് ഉൽപന്നങ്ങളും സമ്മാനമായി നൽകിയിരുന്നു. ഗുണമേന്മയിലും ആകർഷണീയതയിലും വിട്ടുവീഴ്ചയില്ലാത്ത ജീപാസ് ഉൽപന്നങ്ങൾ തന്റെ ഇഷ്ട ബ്രാൻഡാണെന്ന് മെഗാ സമ്മാന വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിശങ്കർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

