ജീപ്പാസ് യൂഫെസ്റ്റ് : ഷാർജ ഇന്ത്യൻ സ്കൂളിന് കലാകിരീടം
text_fieldsഷാർജ: പ്രവാസ ലോകത്തെ വിദ്യാർഥികൾക്ക് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനു തുല്യമായ ആവേശവും അവസരവും സമ്മാനിച്ച ജീപ്പാസ് യൂഫെസ്റ്റിെൻറ മൂന്നാം സീസൺ കൊടിയിറങ്ങി.
മിന്നുന്ന കലാമികവോടെ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ കലാപ്രതിഭകൾ മാറ്റുരച്ച മേളയിൽ 155 േപായൻറ് നേടി ഷാർജ ഇന്ത്യൻ സ്കൂൾ ഒാവറോൾ ചാമ്പൻ കിരീടം സ്വന്തമാക്കി.
142 പോയിന്റ് നേടിയ റാസൽഖൈമ ഇന്ത്യൻ സ്കൂളിനാണ് രണ്ടാം സ്ഥാനം. റിസിഖ (സബ് ജൂനിയർ) മറിയ സിറിയക്, റിദ്ദി കൃഷ്ണ (ജൂനിയര്‍), െഎശ്വര്യ, വിനു നായർ (സീനിയർ) എന്നിവര്‍ കലാ പ്രതിഭകളായി. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കും, റണ്ണര്‍ അപ്പിനുമുളള ട്രോഫികളും, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിൻറ് കരസ്ഥമാക്കിയ പ്രതിഭകള്‍ക്കുളള ജോയ് ആലുക്കാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ്ണ നെക്ക്‌ലസുകളും സമ്മാനിച്ചു.
ജീപ്പാസ് യൂഫെസ്റ്റ് സീസണ്‍ ത്രീയുടെ ഭാഗമായി ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ച ഡ്ബ്‌സ്മാഷ് മത്സരത്തിനും വലിയ സീകാര്യതയാണ് ലഭിച്ചിരുന്നത്. മത്സരവിജയിയും കൂടുതൽ ലൈക്ക് നേടിയ വിദ്യാർഥിക്കും ജോയ് ആലുക്കാസ് സ്‌പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൗച്ചര്‍ സമാപന ചടങ്ങില്‍ സമ്മാനിച്ചു.
കലാശപോരാട്ടത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുളള 30ഓളം സ്‌കൂളുകളിലെ 1200ലധികം പ്രതിഭകളാണ് മാറ്റുരച്ചത്.
ഒരു മാസക്കാലം നീണ്ടുനിന്ന യൂഫെസ്റ്റ് 2018 പത്ത് ദിനങ്ങള്‍ 20 സ്‌കൂളുകള്‍ എന്ന പ്രചാരണ ക്യാമ്പയിനോടെയാണ് ആരംഭിച്ചത്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സോണുകളായി തിരിച്ചായിരുന്നു ഇക്കുറി മത്സരങ്ങൾ. സോണുകളില്‍ നിന്ന് 27 ഇനങ്ങളിലായി വിജയിച്ചെത്തിയ പ്രതിഭകളാണ് ഗ്രാൻറ് ഫിനാലെയില്‍ ഏറ്റുമുട്ടിയത്. പ്രമുഖ പരസ്യ ഏജൻസിയായ ഇക്യൂറ്റി പ്ലസ് ആണ് മേളയുടെ മുഖ്യ സംഘാടകർ. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം വായനക്കാരുള്ള ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമത്തിെൻറ പിന്തുണയും യൂഫെസ്റ്റിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
