Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീ​പ്പാ​സ്​...

ജീ​പ്പാ​സ്​ യൂ​ഫെ​സ്​​റ്റ്​ 2018: പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ അ​ജ്​​മാ​നി​ലും വ​ൻ വ​ര​വേ​ൽ​പ്പ്​

text_fields
bookmark_border
ജീ​പ്പാ​സ്​ യൂ​ഫെ​സ്​​റ്റ്​ 2018: പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ അ​ജ്​​മാ​നി​ലും വ​ൻ വ​ര​വേ​ൽ​പ്പ്​
cancel

അ​ജ്​​മാ​ൻ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​​ടെ പ്രി​യ​പ്പെ​ട്ട ക​ലോ​ത്സ​വ​മാ​യ ജീ​പ്പാ​സ്​ യൂ​ഫെ​സ്​​റ്റ്​ മൂ​ന്നാം സീ​സ​െ​ൻ​റ പ്ര​ചാ​ര​ണ സം​ഘ​ത്തി​ന്​ അ​ജ്​​മാ​നി​ലെ സ്​​കൂ​ളു​ക​ളി​ൽ ഹൃ​ദ​മാ​യ വ​ര​വേ​ൽ​പ്പ്. ദ ​റോ​യ​ൽ അ​ക്കാ​ദ​മി, ഇൗ​സ്​​റ്റ്​ പോ​യി​ൻ​റ്​ ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹി​റ്റ്​ 96.7 എ​ഫ്.​എം അ​വ​താ​ര​ക​രാ​യ അ​ർ​ഫാ​സ്, ജീ​ൻ മാ​ർ​ക്കോ​സ്, നൈ​ല ഉ​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ക​ലാ പ്ര​തി​ഭ​ക​ളെ മേ​ള​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​തു. റോ​യ​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ ഗോ​പി​നാ​ഥ്, ഇൗ​സ്​​റ്റ്​ പോ​യി​ൻ​റ്​ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ അ​ജ്​​മാ​ൻ പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്​ എ​ന്നി​വ​ർ പോ​സ്​​റ്റ​റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഇ​ക്വി​റ്റി പ്ല​സ്​ എം.​ഡി ജു​ബി കു​രു​വി​ള, ആ​ഡ്​​സ്​​പീ​ക്ക്​ ഡ​യ​റ​ക്​​ട​ർ ദി​ൽ​ഷാ​ദ്​ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ര​ണ്ടു വ​ർ​ഷം മു​ൻ​പ്​ തു​ട​ക്ക​മി​ട്ട യൂ​ഫെ​സ്​​റ്റ്​ ഇ​തി​ന​കം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ​​​ശ്ര​ദ്ധേ​യ​മാ​യ സ്​​കൂ​ൾ മേ​ള​ക​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഇ​ക്കു​റി വി​വി​ധ എ​മി​റേ​റ്റു​ക​ളെ സോ​ൺ ആ​ക്കി തി​രി​ച്ചാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ന​വം​ബ​ർ ഒ​മ്പ​തി​ന്​ റാ​സ​ൽ ഖൈ​മ​യി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ന​വം​ബ​ർ 30, ഡി​സം​ബ​ർ 1 തീ​യ​തി​ക​ളി​ൽ ദു​ബൈ ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ ഗ്രാ​ൻ​റ്​ ഫി​നാ​ലേ അ​ര​ങ്ങേ​റും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​ന്ത്യ​ൻ ദി​ന​പ​ത്ര​മാ​യ ഗ​ൾ​ഫ്​ മാ​ധ്യ​മം ​യൂ​ഫെ​സ്​​റ്റി​​ന്​ ഇ​ക്കു​റി​യും പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. www.youfestuae.com സ​ന്ദ​ർ​ശി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgeepas you fest
News Summary - geepas you fest-uae-uae news
Next Story