ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീ ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി അനാഛാദനം ചെയ്തു
text_fields ദുബൈ: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും വിദ്യാർഥി പ്രതിഭകളെ അരങ്ങിലെത്തിച്ച ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയുടെ ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി അനാഛാദനം ചെയ്തു. ഹിറ്റ് 96.7 എഫ്.എം സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ജീപ്പാസ് യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിംങ്ങ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് എം.ഡി ദില്‍ഷാദ്, ജീപ്പാസ് മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ബിജു അക്കര, ജോയ് ആലുക്കാസ് മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് സയ്യിദ് മുദസ്സിര്‍, ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ.ആര് അരുണ്‍ കുമാര്‍ തുടങ്ങിയവരും ഹിറ്റ് എഫ്. എം അവതാരകരും പങ്കെടുത്തു. അടുത്ത ശനിയാഴ്ച നടക്കുന്ന ഷാർജ അമിറ്റി സ്കൂളിൽ നടക്കുന്ന ഗ്രാൻറ് ഫിനാലെ വിജയികളാകുന്ന സ്കൂളിന് ട്രോഫി സ്വന്തമാവും.
ഒരുപാട് സവിശേഷതകളോടെയാണ് ജീപ്പാസ് യൂഫെസ്റ്റിെൻറ സീസണ് 3 ഇത്തവണ അണിയിച്ചൊരുക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിംങ്ങ് എം.ഡി ജൂബി കുരുവിള പറഞ്ഞു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെ സ്കൂളുകളെ മൂന്ന് സോണുകളാക്കിയാണ് ഇത്തവണ യൂഫെസ്റ്റ് സംഘടിപ്പിച്ചത്. 27 ഇനങ്ങളില്‍ ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിധികര്‍ത്താക്കളെല്ലാം കേരളത്തില്‍ നിന്നെത്തിയവരായിരുന്നു. തികച്ചും സുതാര്യമായ രീതിയില്‍ യൂഫെസ്റ്റ് നടത്താന്‍ സാധിച്ചതോടെ അഭൂതപൂര്‍വ്വമായ ജനപിന്തുണയും പ്രതിഭകളുടെ പ്രാതിനിധ്യവുമാണ് മൂന്നാം സീസണിലേക്ക് കടക്കുന്നതോടെ യൂഫെസ്റ്റിന് ലഭിച്ചതെന്നും ജൂബി കുരുവിള പറഞ്ഞു. ഗ്രാൻറ് ഫിനാലേ വേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്ന പ്രതിഭകള്‍ക്കെല്ലാം സൗജന്യം ഭക്ഷണവും വേദിയില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
