ജീപ്പാസ് യുഫെസ്റ്റ് 2018 പ്രചാരണ പര്യടനം റാസല്‍ഖൈമയിൽ
text_fieldsറാസൽഖൈമ: ജീപ്പാസ് യൂഫെസ്റ്റ് 2018 ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ ക്യാമ്പയിന് റാസല്‍ഖൈമയിലെ രണ്ട് സ്കൂളുകളിൽ സന്ദേശവുമായി എത്തി. യു.എ.ഇയിലെ പ്രമുഖ റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്.എം അവതാരകരുടെ നേതൃത്വത്തിൽ റാസല്‍ഖൈമ ആല്‍ഫാ ഇൻറര്‍നാഷനല്‍ സ്കൂള്‍. ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ എന്നിവിടങ്ങളില്‍ എത്തിയ സംഘത്തിന് മികച്ച വരവേൽപ്പ് ലഭിച്ചു. ഹിറ്റ് 96.7 എഫ്. എം അവതാരകരായ ഡോണയും മായയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ യൂഫൈസ്റ്റ് സീസണ് 3 യിലേക്ക് സ്വാഗതം ചെയ്തു. ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവരും സന്നിഹിതരായിരുന്നു.
യൂഫെസ്റ്റിെൻറ സീസണ് 1, സീസണ് 2 മത്സരങ്ങളിൽ ചാമ്പ്യൻമാരായ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. റാസല്‍ഖൈമ ആല്‍ഫാ ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജൈസണ് സക്കറിയാസ്, ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ പ്രിന്‍സിപ്പല്‍ സൈനുദ്ധീന്‍ പെരുമണ്ണില്‍ എന്നിവ യൂഫെസ്റ്റ് സീസണ് 3 പോസ്റ്റർ ഏറ്റുവാങ്ങി. നവംബര്‍ 9,10തീയതികളിലായി റാസല്‍ഖൈമയിലാണ് ആദ്യ സോൺ മത്സരം. റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് എന്നീ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.youfestuae.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
