ജീപ്പാസ് യൂഫെസ്റ്റ്: പ്രചാരണ പര്യടനം ഷാർജയിൽ
text_fieldsഷാർജ: ജീപ്പാസ് യൂഫെസ്റ്റ് 2018 പ്രചാരണ കാമ്പയിന് ആവേശകരമായ തുടക്കം. സീസൺ 3യുടെ ഭാഗമായി 10 ദിനങ്ങൾ 20സ്കൂളുകൾ കാമ്പയിന് ഷാർജയിലാണ് ആരംഭം കുറിച്ചത്.
ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് പ്രിൻസിപ്പൽ ആൻറണി ജോസഫ്, ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പോസ്റ്ററുകൾ ഏറ്റുവാങ്ങി. പ്രമുഖ റേഡിയോ ചാനലായ ഹിറ്റ് എഫ്.എം. അവതാരർ മായയും സിന്ധുവും കുട്ടികളുമായി സംവദിച്ചു.
ഇക്വിറ്റി പ്ലസ് എം.ഡി ജുബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടർ ദിൽഷാദ് തുടങ്ങിയവരും സംബന്ധിച്ചു. നവംബർ ഒമ്പതിനാണ് മത്സരങ്ങൾ ആരംഭിക്കുക. മുൻ വർഷങ്ങളിൽ എമിറേറ്റ് തലത്തിലായിരുന്നു മത്സരങ്ങളെങ്കിൽ ഇക്കുറി വിവിധ എമിറേറ്റുകളിലെ സ്കൂളുകളെ മൂന്നു സോണുകളായി തിരിച്ചാണ് യൂഫെസ്റ്റ് നടത്തുക. നവംബർ ഒമ്പത്, പത്ത് തീയതികളിൽ റാസൽഖൈമയിൽ നടക്കുന്ന മത്സരങ്ങളിൽ റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാന എമിറേറ്റുകളിലെ മത്സരാർഥികൾ മാറ്റുരക്കും.
16,17 തീയതികളിലാണ് അബൂദബി, അൽെഎൻ എന്നിവിങ്ങളിലെ വിദ്യാർഥികളുടെ സോണൽ മത്സരം.
ദുബൈ, ഷാർജ എമിറേറ്റിലെ കുട്ടികൾക്ക് 23,24 തീയതികളിൽ മത്സരം നടക്കും. സോണൽ മത്സരങ്ങളിലെ വിജയികൾക്കായി ഒരുക്കുന്ന ഗ്രാൻറ് ഫിനാലെ നവംബർ 30,ഡിസംബർ ഒന്ന് തീയതികളിൽ അരങ്ങേറും.
ദുബൈ ഇത്തിസലാത്ത് അക്കാദമിയാണ് ഗ്രാൻറ് ഫിനാലേക്ക് വേദിയാവുക. കേരളത്തിലെ സംസ്ഥാന^ സർവകലാശാല യുവജനോത്സവങ്ങളുടെ അതേ മാതൃകയിലും അച്ചടക്കത്തിലും അണിയിച്ചൊരുക്കുന്ന യൂഫെസ്റ്റിൽ അതാത് കലാ^സാഹിത്യ പരിപാടികളിലെ വിദഗ്ധരാണ് വിധികർത്താക്കളായി എത്തുക.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ യൂഫെസ്റ്റിന് പിന്തുണ നൽകും.