ജി.ഇ.ഇ: ഇന്ത്യക്ക് പുറത്ത് ഒന്നാം റാങ്ക് അശ്വിൻ പ്രശാന്തിന്
text_fieldsദുബൈ: ജോയിൻറ് എൻട്രൻസ് എക്സാമിനേഷനിൽ (ജി.ഇ.ഇ) ഇന്ത്യക്ക് പുറത്തുള്ള കുട്ടികളിൽ ഒന്നാം റാങ്ക് ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥി അശ്വിൻ പ്രശാന്തിന്. മാർച്ച് 12ന് നടന്ന പരീക്ഷയിൽ 99.948 സ്കോർ നേടിയാണ് കണ്ണൂർ പയ്യന്നൂർ പെരളം സ്വദേശിയായ അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്.
ദുബൈയിലാണ് അശ്വിൻ പരീക്ഷ എഴുതിയത്. ബർദുബൈ ആസ്റ്റർ ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. കെ. പ്രശാന്തിെൻറയും കോഴിക്കോട് മെഡിക്കൽ കോളജിലെ പാത്തോളജിസ്റ്റ് ഡോ. സജിതയുടെയും മകനാണ്.
ദുബൈയിൽ നടന്ന നാഷനൽ ഒളിമ്പ്യാഡ് രണ്ടാം സ്ഥാനം അശ്വിൻ നേടിയിരുന്നു. സഹോദരി അശ്വതി. ഇന്ത്യക്ക് പുറത്ത് 12 നഗരങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ദുബൈ, ഷാർജ, ബഹ്റൈൻ, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലമ്പൂർ, ലാഗോസ്, മസ്ക്കത്ത്, റിയാദ്, സിംഗപൂർ, കുവൈത്ത് എന്നിവിടങ്ങളിലായി 792 സെൻററുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

