‘സുവർണ സാംസ്കാരിക വിസ’യുമായി ജി.ഡി.ആർ.എഫ്.എ
text_fieldsഎമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും മറ്റുഅതിഥികളും
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എമിറേറ്റ്സ് (ജി.ഡി.ആർ.എഫ്.എ) എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറുമായി സഹകരിച്ച് സുവർണ സാംസ്കാരിക വിസ പദ്ധതി അവതരിപ്പിച്ചു. ഇതുപ്രകാരം എല്ലാവർഷവും ദുബൈയിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ ഒരു പ്രമുഖ അറബ് സാഹിത്യകാരന് ഗോൾഡൻ കൾചറൽ വിസ സമ്മാനിക്കും. 16ാമത് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ പങ്കെടുക്കവെ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് പ്രഖ്യാപനം നടത്തിയത്.
ആദ്യത്തെ ‘ഗോൾഡൻ കൾചറൽ വിസ’ പ്രശസ്ത ഈജിപ്ഷ്യൻ കവി അഹ്മദ് ബഖീത്തിന് സമ്മാനിച്ചു.
എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിലെ ‘ദി വേൾഡ് ആസ് ആൻ ഓപൺ ബുക്ക്’ എന്ന പേരിൽ നടന്ന സെഷനിൽ മേധാവി ലഫ്.ജനറൽ മുഹമ്മദ് അൽ മർറി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

