Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.​ഡി.​ആ​ർ.​എ​ഫ്‌.​എ...

ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ വി​ഡി​യോ കോ​ൾ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത്​ ര​ണ്ട​ര ല​ക്ഷം​പേ​ർ​

text_fields
bookmark_border
ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ വി​ഡി​യോ കോ​ൾ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത്​ ര​ണ്ട​ര ല​ക്ഷം​പേ​ർ​
cancel
camera_alt

വി​ഡി​യോ കോ​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ

ദു​ബൈ: എ​മി​​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​ൻ അ​ഫ​യേ​ഴ്‌​സ്(​ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ) ആ​രം​ഭി​ച്ച വി​ഡി​യോ കോ​ൾ സം​വി​ധാ​നം ര​ണ്ട്​ മാ​സ​ത്തി​നി​ടെ ഉ​പ​യോ​ഗി​ച്ച​ത്​ ര​ണ്ട​ര ല​ക്ഷം​പേ​ർ. വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ​സ് എ​ന്ന പേ​രി​ലു​ള്ള സേ​വ​നം വ​ഴി എ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഡി​യോ കോ​ളു​ക​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​നും വി​സ പ്ര​ശ്‌​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും പ​രി​ഹ​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്.

വേ​ഗ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ രീ​തി​യി​ൽ ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​ൻ വി​ഡി​യോ കോ​ളി​ങ്​ സേ​വ​നം വ​ഴി സാ​ധി​ച്ച​താ​യി ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു. ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ വെ​ബ്സൈ​റ്റി​ലാ​ണ്​ വി​ഡി​യോ കോ​ൾ ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പേ​ര്, ഇ-​മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, എ​മി​റേ​റ്റ്‌​സ് ഐ​ഡി അ​ല്ലെ​ങ്കി​ൽ പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​ക​ണം. തു​ട​ർ​ന്ന് ഏ​ത്​ സേ​വ​ന​മാ​ണ്​ വേ​ണ്ട​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ഡി​യോ വ​ഴി ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സം​വി​ധാ​നം. വി​ഡി​യോ കോ​ൾ ഇ​പ്പോ​ൾ വ​കു​പ്പി​ന്‍റെ ഓ​ഫി​സ് സ​മ​യ​ത്തി​ൽ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഭാ​വി​യി​ൽ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ട്. വി​ഡി​യോ കോ​ൾ സേ​വ​നം വി​വി​ധ അ​പേ​ക്ഷ​ക​ളു​ടെ മേ​ൽ പ​രി​ഹാ​രം കാ​ണു​വാ​നു​ള്ള​താ​ണ്. വി​സ സം​ബ​ന്ധ​മാ​യ ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും 8005111 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Video CallGDRFAUAE
News Summary - GDRFA Video Call
Next Story