Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ജി.ഡി.ആർ.എഫ്​.എ

text_fields
bookmark_border
വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ജി.ഡി.ആർ.എഫ്​.എ
cancel
camera_alt

വിമാനത്താവളത്തിൽ കുടുങ്ങിയവരെ ബസുകളിൽ താമസസ്​ഥലത്തെത്തിക്കുന്നു

ദുബൈ: ഐ.സി.എയുടെയും ജി.ഡി.ആർ.എഫ്​.എയുടെയും അനുമതിയില്ലാ​െത വിമാനത്താവളത്തിൽ എത്തി കുടുങ്ങിയ 300ഓളം യാത്രക്കാരെ താമസസ്​ഥലത്തെത്തിച്ച്​ ദുബൈ. മലയാളികൾ അടക്കമുള്ള യാത്രക്കാരാണ്​ ഇത്തരത്തിൽ വിമാനത്താവളത്തിൽ എത്തിയത്​. രേഖകൾ ശരിയല്ലാത്തതിനെ തുടർന്ന്​ മണിക്കൂറു​കളോളം വിമാനത്താവളത്തിൽ തങ്ങേണ്ടിവന്ന ഇവരെ ജി.ഡി.ആർ.എഫ്​.എ അധികൃതരാണ്​ ബസുകൾ ഏർപ്പെടുത്തി താമസസ്​ഥലത്ത്​ സുരക്ഷിതമായി എത്തിച്ചത്​.

ദുബൈയിൽ എത്തുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എയുടെയും മറ്റ്​ എമിറേറ്റുകളിലെത്തുന്നവർക്ക്​ ഐ.സി.എയുടെയും അനുമതി വേണമെന്നാണ്​ നിബന്ധന. മറ്റ്​ എമിറേറ്റുകളിൽ വിസയുള്ളവർ ദുബൈവഴിയാണ്​ എത്തുന്നതെങ്കിൽ ഐ.സി.എയുടെ അനുമതിയാണ്​ തേടേണ്ടത്​. എന്നാൽ, കൃത്യമായ അനുമതിയില്ലാ​െത യാത്രക്കാർ എത്തിയതോടെ ദുബൈ വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെ ബാധിച്ചു.



ഇതോടെയാണ്​ യാത്രക്കാർ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്​. മടങ്ങിപ്പോകേണ്ടി വരു​േമാ എന്ന ഭയത്തിലായിരുന്നു പലരും.എന്നാൽ, ദുബൈ അധികൃതരുടെ മനുഷ്യത്വപരമായ ഇടപെടലിനെ തുടർന്ന്​ ഇവർക്ക്​ പുറത്തിറങ്ങാൻ അനുമതി നൽകുകയായിരുന്നു. മാത്രമല്ല, വിവിധ എമിറേറ്റുകളിലുള്ളവരെ അവരുടെ താമസസ്​ഥലങ്ങളിൽ ബസുകളിൽ എത്തിക്കുകയും ചെയ്​തു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ യാത്രക്കാർക്കാണ്​ ജി.ഡി.ആർ.എഫ്​.എ തുണയായത്​. ദുബൈ പൊലീസ്​, ആർ.ടി.എ എന്നിവരുടെ സഹായത്തോടെയാണ്​ യാത്രസൗകര്യമൊരുക്കിയത്​.

യാത്രക്കാർക്ക്​ ആവശ്യമായ സഹായം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ സംഘത്തെ നിയോഗിച്ചിരുന്നതായി ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽമറി വകുപ്പി​െൻറ ഇൻസ്​റ്റഗ്രാം പേജിലൂടെ അറിയിച്ചു.യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ മറി കൂട്ടിച്ചേർത്തു. ബ്രിഗേഡിയർ ഫൈസൽ അബ്‌ദുല്ല നൈയീമിയുടെ നേതൃത്വത്തിലാണ് നടപടികൾ ജി.ഡി.ആർ.എഫ്​.എ ഏകോപിപ്പിച്ചത്.

കോവിഡ്​ സാഹചര്യത്തിൽ അടിക്കടി നിയമങ്ങളിൽ മാറ്റം വന്നേക്കാം. അതിനാൽ ദുബൈ വിസയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ അറിയാനും സംശയനിവാരണത്തിനും, 8005111 എന്ന ടോൾഫ്രീയിൽ ബന്ധപ്പെടണമെന്ന് ജി.ഡി.ആർ.എഫ്​.എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 009714313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.വകുപ്പി​െൻറ വെബ്സൈറ്റ് വഴിയുള്ള ചാറ്റ് ബോക്സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാൻ കഴിയും. ഇ–മെയിൽ വിലാസം: amer@dnrd.ae.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportUAE NewsGDRFA
Next Story