Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലിടങ്ങൾ...

തൊഴിലിടങ്ങൾ സന്ദർശിച്ച്​ ഉന്നത​ ഉദ്യോഗസ്ഥർ; തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്​.എ

text_fields
bookmark_border
തൊഴിലിടങ്ങൾ സന്ദർശിച്ച്​ ഉന്നത​ ഉദ്യോഗസ്ഥർ; തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്​.എ
cancel

ദുബൈ: ദുബൈ മഹാനഗരം പടുത്തുയർത്തുന്നതിന്​ പിന്നിലെ അധ്വാനത്തിന് അർഹമായ വില നൽകാനും തൊഴിലാളികളുടെ സുഖവിവരങ്ങൾ നേരിട്ടറിയാനും തൊഴിലിടങ്ങളിൽ സന്ദർശനം നടത്തി ജനറൽ ഡയറക്​റേറ്റ്​ ഓഫ്​ ഫോറിനേഴ്​സ്​ അഫേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ) ഉന്നത ഉദ്യോഗസ്ഥർ. ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടറും പെർമനന്‍റ്​ കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും കേണൽ ഉമർ മതർ അൽ മെസീനയും അടങ്ങുന്ന ഉന്നത സംഘമാണ് ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റിലെ നിർമാണ മേഖലയിൽ തൊഴിലാളികളെ തേടിയെത്തിയത്.

തൊഴിലാളികൾക്കിടയിലേക്ക് നടന്നിറങ്ങിയ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. സ്വന്തം നാടും വീടും വിട്ട് മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ആ മനുഷ്യർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യാതൊരു വീഴ്ചയുമില്ലാതെ നൽകണമെന്ന് അദ്ദേഹം തൊഴിലുടമകൾക്ക് നിർദ്ദേശവും നൽകി. മനുഷ്യരാണ് നമ്മുടെ മുൻഗണന. തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്തുന്ന നടപടികൾ കൈക്കൊള്ളുകയാണ് ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യമെന്ന്​ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. തൊഴിലാളികളുമായി നേരിട്ടുള്ള ഇടപെടലുകൾ അവരുടെ വെല്ലുവിളികൾ തിരിച്ചറിയാനും ദീർഘകാല പരിഹാരങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ വികസനത്തിൽ പങ്കാളികളാകുന്ന ഈ തൊഴിലാളികളെ വെറും ജോലിക്കാരായോ യന്ത്രങ്ങളായോ അല്ല ഈ രാജ്യം കാണുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ വിരസതയകറ്റാൻ എല്ലാ വർഷവും പുതുവത്സര-ഈദ് ആഘോഷങ്ങളും, കലാ-കായിക മത്സരങ്ങളും ദുബൈ ഒരുക്കുന്നത്. നറുക്കെടുപ്പിലൂടെ കോടിക്കണക്കിന് രൂപ സമ്മാനമായി നൽകി ഈ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ അപ്രതീക്ഷിത സന്തോഷങ്ങൾ നിറയ്ക്കാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAE
News Summary - GDRFA stands with workers: Senior officials visit workplaces
Next Story