സ്റ്റീവി ഇന്റർനാഷനൽ ബിസിനസ് അവാർഡ് ജി.ഡി.ആർ.എഫ്.എ ഏറ്റുവാങ്ങി
text_fieldsസ്റ്റീവി ഇന്റർനാഷനൽ ബിസിനസ് അവാർഡുകളുമായി ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ
ദുബൈ: ആഗോളതലത്തിൽ മികവിനെ അംഗീകരിക്കുന്ന സ്റ്റീവി ഇന്റർനാഷനൽ ബിസിനസ് അവാർഡിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആറ് പുരസ്കാരങ്ങൾ നേടി. പോർചുഗലിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ പ്രതിനിധികൾ അവാർഡുകൾ ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള ആയിരത്തിലധികം നോമിനേഷനുകൾക്കിടയിൽ നിന്നാണ് ഈ നേട്ടം.
ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് അൽ മുഹൈരി, കോർപറേറ്റ് സപ്പോർട്ട് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് സുലൈമാൻ, ഫിനാൻഷ്യൽ റിസോഴ്സസ് ആൻഡ് സർവിസസ് ഡെപ്യൂട്ടി അസി. ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുൽ കരീം അൽ ബലൂഷി എന്നിവർ ചേർന്നാണ് അംഗീകാരം ഏറ്റുവാങ്ങിയത്.
വിവിധ വിഭാഗങ്ങളിൽ ലഭിച്ച പുരസ്കാരങ്ങൾ ജി.ഡി.ആർ.എഫ്.എയുടെ നവീകരണത്തിനും ഭരണമികവിനുമുള്ള ആഗോള അംഗീകാരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ അംഗീകാരം യു.എ.ഇയെ കാര്യക്ഷമതയും നവീകരണവും കൊണ്ട് ആഗോള മാതൃകയാക്കാനുള്ള നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായി ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ജി.ഡി.ആർ.എഫ്.എയുടെ നേട്ടം സ്മാർട്ട് ഗവൺമെന്റ് സേവനങ്ങളിലൂടെയും മനുഷ്യകേന്ദ്രിത സമീപനത്തിലൂടെയും ദുബൈയുടെ ആഗോള മികവ് ഉറപ്പിക്കുന്നതിൽ പുതിയ നാഴികക്കല്ലായതായി ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

