ജി.ഡി.ആർ.എഫ്.എ മാധ്യമ വക്താക്കൾക്ക് പരിശീലനം നൽകി
text_fieldsമാധ്യമ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിനൊപ്പം
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഔദ്യോഗിക മാധ്യമ വക്താക്കൾക്കായി സംഘടിപ്പിച്ച ‘മീഡിയ ഫോർസൈറ്റ് ആൻഡ് പ്രോ ആക്ടിവ് എൻഗേജ്മെന്റ്’ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ ഡയറക്ടർമാരുടെ മൂന്നാം ബാച്ചിനെ ആദരിക്കുകയും ചെയ്തു. ജി.ഡി.ആർ.എഫ്.എ-ദുബൈ അസി. ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
മാധ്യമങ്ങളോട് ഫലപ്രദമായി സംവദിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം സംഘടിപ്പിച്ചത്. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും ഇതു സഹായിക്കുമെന്ന് മേജർ ജനറൽ ബിൻ സുറൂർ പറഞ്ഞു. ജീവനക്കാരുടെ ആശയവിനിമയ ശേഷികൾ വർധിപ്പിക്കുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും സ്ഥാപനത്തെ വിശ്വാസ്യതയോടെ പ്രതിനിധാനം ചെയ്യാൻ കഴിവുള്ള മാധ്യമ പ്രഫഷനലുകളെ വാർത്തെടുക്കുന്നതിനും ഈ പരിപാടി സംഭാവന നൽകുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

