ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാൻ പദ്ധതിയുമായി ജി.ഡി.ആർ.എഫ്.എ
text_fieldsകേംബ്രിജ് യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജി.ഡി.ആർ.എഫ്.എ ജീവനക്കാർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: ദുബൈ താമസ, കുടിയേറ്റ വകുപ്പ് കേംബ്രിജ് സർവകലാശാലയുമായി സഹകരിച്ച് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്‍റെ ഭാഗമായി കേംബ്രിജ് യൂനിവേഴ്സിറ്റിയിൽനിന്ന് വകുപ്പിലെ 18 ജീവനക്കാർ ഇംഗ്ലീഷ് ഭാഷയിലുള്ള ഫങ്ഷനൽ സ്കിൽസ് കോഴ്സിൽ പഠനം പൂർത്തിയാക്കി. വകുപ്പിന്‍റെ അൽ ജാഫ്ലിയ ഓഫിസിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിപാടിയിൽ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ സംബന്ധിച്ചു. 45 ദിവസം നീണ്ടുനിന്ന ഇംഗ്ലീഷ് പഠന കോഴ്സിന് 1648 പരിശീലന സെഷനുകൾ ഉണ്ടായിരുന്നു. ജീവനക്കാരുടെ ഭാഷാ വൈദഗ്ദ്ധ്യം വർധിപ്പിക്കുക, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം, ടീം വർക്ക്, ആശയവിനിമയം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം.
ജി.ഡി.ആർ.എഫ്.എ.ഡി ജീവനക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഏറ്റവും മികച്ച അവസരങ്ങൾ നൽകാൻ ഡിപ്പാർട്മെന്‍റ് പ്രതിജ്ഞാബദ്ധരാണെന്ന് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

