ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsജി.ഡി.ആർ.എഫ്.എ ഹാപ്പിനെസ് ട്രാവൽ പ്രദർശനത്തിൽ നിന്ന്
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘ഹാപ്പിനെസ് ട്രാവൽ’ എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചു. ജീവനക്കാർക്കും കുടുംബങ്ങൾക്കും വിപുലമായ വിനോദ- ടൂറിസം, യാത്രാ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം. ഇത് അഞ്ചാം തവണയാണ് ഡയറക്ടറേറ്റ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപ മേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രദർശനം സന്ദർശിച്ചു. ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിമാന കമ്പനികൾ, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ മികച്ച ഓഫറുകൾ ലഭ്യമായിരുന്നു.
വിവിധ പാക്കേജുകളും കുടുംബങ്ങൾക്കുള്ള പ്രത്യേക ഡീലുകൾ കണ്ടെത്താനും വിവിധ ഓഫറുകളും പ്രത്യേക ഓഫറുകൾ നേടാനും സന്ദർശകർക്ക് പ്രദർശനത്തിൽ അവസരമുണ്ടായിരുന്നു. ട്രാവൽ ടൂറിസം വിനോദ- രംഗത്തെ പ്രമുഖ കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. ഉപഭോക്തൃ സംതൃപ്തിക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതു വഴി ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

