വിദ്യാർഥികൾക്ക് വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsജി.ഡി.ആർ.എഫ് എ ദുബൈയുടെ വേനൽക്കാല ക്യാമ്പിൽ നടന്ന ഫോട്ടോഗ്രഫി ശില്പശാലയിൽ നിന്ന്
ദുബൈ: സർക്കാർ ജീവനക്കാരുടെ 15നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ്’ എന്ന പേരിൽ വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു.ഭാവി തലമുറയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നൈപുണ്യ വികസനത്തിനും സ്വഭാവരൂപവത്കരണത്തിനും ഊന്നൽ നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു.
സൈബർ സുരക്ഷ മേഖലയുമായി ബന്ധപ്പെട്ടുള്ള ശില്പശാല, ഫോട്ടോഗ്രഫി വർക്ക്ഷോപ് തുടങ്ങിയ സെഷനുകളും വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒപ്പം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സന്ദർശനവും വിദ്യാർഥികൾക്ക് പുതിയ അറിവുകൾ നൽകി. വിമാനത്താവളത്തിലെ യാത്രയിൽ സ്മാർട്ട് ഗേറ്റുകളെയും യാത്രക്കാരുടെ നീക്കത്തെയും കുറിച്ച് അധികൃതർ കുട്ടികൾക്ക് വിശദീകരിച്ച് നൽകി.കൂടുതൽ അറിവുള്ളവരും കഴിവുള്ളവരും ഭാവിക്ക് സജ്ജരുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ ദൗത്യം വൈവിധ്യമാർന്ന ഈ വേനൽക്കാല പരിപാടിയിലൂടെ തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

