ജി.ഡി.ആർ.എഫ്.എ അഭിപ്രായ സർവേ ആരംഭിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബൈ(ജി.ഡി.ആർ.എഫ്.എ) സേവനം മെച്ചപ്പെടുത്തുന്നതിനായി പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. ‘ജി.ഡി.ആർ.എഫ്.എ-ദുബൈ കോർപറേറ്റ് റെപ്യൂട്ടേഷൻ 2025’ എന്ന് പേരിട്ടിരിക്കുന്ന സർവേ, ദുബൈയിലെ താമസക്കാരിൽനിന്ന് ഓൺലൈനിലൂടെ നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തന രീതികളും നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്താനും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളാണ് അടുത്ത നടപടികൾ രൂപപ്പെടുത്തുന്നതിനുള്ള അളവുകോലെന്ന് അധികൃതർ വ്യക്തമാക്കി.
സർവേയിൽ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇംഗ്ലീഷിലും അറബിയിലുമുള്ള https://msurvey.government.ae/survey/GeneralDirectorateofResidencyandForeignersAffairs-Dubai/lxP എന്ന ഓൺലൈൻ ലിങ്കിലൂടെ ഏതാനും മിനിറ്റുകൾ കൊണ്ട് പൊതുജനങ്ങൾക്ക് സർവേയിൽ പങ്കെടുക്കാം. ജി.ഡി.ആർ.എഫ്.എയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവെക്കാൻ ഇത് മികച്ച അവസരമാണെന്നും, ദുബൈയിലെ താമസക്കാരും ഗുണഭോക്താക്കളും സർവേയിൽ പങ്കെടുക്കണമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

