സന്നദ്ധപ്രവർത്തനം ശക്തമാക്കാൻ ജി.ഡി.ആർ.എഫ്.എ- നബ്ദ് അൽ ഇമാറാത്ത് ധാരണ
text_fieldsജി.ഡി.ആർ.എഫ്.എയും ‘നബ്ദ് അൽ ഇമാറാത്ത്’ വളന്റിയർ ടീമും ധാരണപത്രത്തിൽ ഒപ്പിടുന്നു
ദുബൈ: സന്നദ്ധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നബ്ദ് അൽ ഇമാറാത്ത്’ വളന്റിയർ ടീമുമായി ധാരണപത്രം ഒപ്പിട്ടു.
സുസ്ഥിര വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന മാനുഷിക, സാമൂഹിക സംരംഭങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിടുന്നതാണ് സഹകരണം.
ജി.ഡി.ആർ.എഫ്.എ ഹ്യൂമൻ ആൻഡ് ഫിനാൻഷ്യൽ റിസോഴ്സസ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് ഗാനം സായിദ് അൽ അവാഈമും ‘നബ്ദ് അൽ ഇമാറാത്ത്’ ടീം ചെയർമാൻ ഡോ. ഖാലിദ് നവാബ് അൽ ബലൂഷിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സന്നദ്ധപ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമൂഹത്തിൽ അതിന്റെ നല്ല സ്വാധീനം വികസിപ്പിക്കുന്നതിനും ഇരു വിഭാഗവും തമ്മിൽ അറിവും അനുഭവപരിചയവും പങ്കുവെക്കും. കൂടാതെ, ദേശീയ പരിപാടികളെ പിന്തുണക്കുന്നതിനും ആവശ്യമായ വിഭവങ്ങൾ നൽകുന്നതിനും സംയുക്ത ശ്രമങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

