Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവനക്കാരുടെ സന്തോഷം...

ജീവനക്കാരുടെ സന്തോഷം വർധിപ്പിക്കാൻ ജി.ഡി.ആർ.എഫ്.എ ‘ഹാപ്പിനസ് ഇൻ ട്രാവൽ’

text_fields
bookmark_border
ജീവനക്കാരുടെ സന്തോഷം വർധിപ്പിക്കാൻ ജി.ഡി.ആർ.എഫ്.എ ‘ഹാപ്പിനസ് ഇൻ ട്രാവൽ’
cancel

ദുബൈ: ജീവനക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുന്നതിനും ജോലി–ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്–ദുബൈ (ജി.ഡി.ആർ.എഫ്.എ) ‘ഹാപ്പിനസ് ഇൻ ട്രാവൽ’ എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദുബൈ ജി.ഡി.ആർ.എഫ്.എയുടെ മുഖ്യ കാര്യാലയത്തിലാണ് അഞ്ചുദിവസത്തെ പ്രദർശനം. സ്വദേശി ജീവനക്കാരുടെയും ഇന്ത്യക്കാർ അടക്കമുള്ള വിദേശി ജീവനക്കാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും, കൂടുതൽ ആഹ്ലാദഭരിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം കുടുംബത്തിനും വ്യക്തിജീവിതത്തിനും ആവശ്യമായ സമയം കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള ക്ഷേമപദ്ധതികളുടെ ഭാഗമായാണ് സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രദർശനത്തിൽ പ്രമുഖ എയർലൈൻ കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ട്രാവൽ ഏജൻസികൾ എന്നിവ പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എ ജീവനക്കാർക്കും ദുബൈ സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും പ്രത്യേക യാത്രാ പാക്കേജുകൾ, വിമാന ടിക്കറ്റുകളിൽ ആകർഷകമായ കിഴിവുകൾ, ഹോട്ടൽ താമസ സൗകര്യങ്ങളിൽ പ്രത്യേക ഓഫറുകൾ, കുടുംബ അവധിക്കാല യാത്രകൾക്കായുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവ പ്രദർശനത്തിലൂടെ ലഭ്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamtravelsGDRFA dubaiinitiative
News Summary - GDRFA launches ‘Happiness in Travel’ to increase employee happiness
Next Story