Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമ്യൂണിറ്റി സർവേക്ക് തുടക്കമിട്ട് ജി.ഡി.ആർ.എഫ്.എ

text_fields
bookmark_border
ഉപഭോക്താക്കൾക്ക് അഭിപ്രായം അറിയിക്കാം, സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക ലക്ഷ്യം
കമ്യൂണിറ്റി സർവേക്ക് തുടക്കമിട്ട് ജി.ഡി.ആർ.എഫ്.എ
cancel
camera_alt

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി.​ഡി.​ആ​ർ.​എ​ഫ്.​എ പു​റ​ത്തി​റ​ക്കി​യ ക്യു.​ആ​ർ കോ​ഡ് അ​ട​ങ്ങി​യ ബ്രോ​ഷ​ർ

Listen to this Article

ദുബൈ: ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കമ്യൂണിറ്റി ഹാപ്പിനസ് സർവേക്ക് തുടക്കമിട്ടു. ‘നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്‍റെ അളവുകോൽ’ എന്ന തലക്കെട്ടിലാണ് ജി.ഡി.ആർ.എഫ്.എ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് സർവേയിലൂടെ പങ്കുവെക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി വിലയിരുത്തി നിലവിലെ സേവനങ്ങളിലെ ന്യൂനതകൾ പരിഹരിക്കാനും കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ജി.ഡി.ആർ.എഫ്.എയുടെ ലക്ഷ്യം.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശങ്ങൾക്കനുസൃതമായാണ് ജനസന്തുഷ്ടി മുൻനിർത്തി ഇത്തരം സർവേ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഉപയോക്താക്കളുടെ പങ്കാളിത്തം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംവിധാനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി, പൊതുസമൂഹത്തിന്‍റെ സന്തോഷവും സംതൃപ്തിയും അളക്കുകയാണ് സർവേയിലെ ചോദ്യാവലിയുടെ പ്രാഥമിക ലക്ഷ്യം. സമൂഹത്തിന്‍റെ സന്തോഷം അളക്കുക, സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവം, പങ്കാളിത്തം, നിലവിലെ സംവിധാനങ്ങൾ എന്നിവ വിലയിരുത്താൻ ഈ സർവേ സഹായിക്കും. ഇത് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ കാര്യക്ഷമവും സംതൃപ്തി നൽകുന്നതുമായ സേവനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ ആസൂത്രണം ചെയ്യാൻ ഡയറക്ടറേറ്റിന് സാധിക്കും. സർവേയിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GDRFA launches community survey
Next Story