സന്ദർശകർക്ക് സൗജന്യ ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നൽകി ജി.ഡി.ആർ.എഫ്.എ
text_fieldsസൗജന്യ ഗ്ലോബൽ വില്ലേജ് പ്രവേശന ടിക്കറ്റുമായി യാത്രക്കാർ
ദുബൈ: യു.എ.ഇയുടെ കമ്യൂണിറ്റി വർഷം ആഘോഷത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ഗ്ലോബൽ വില്ലേജും ചേർന്നാണ് സംരംഭം നടപ്പിലാക്കിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ഹത്ത ബോർഡർ ക്രോസിങ്ങിലൂടെയും എത്തിയ യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ചത്. ദുബൈയുടെ സാംസ്കാരികവും വിനോദപരവുമായ ആകർഷണങ്ങൾ അനുഭവിക്കാൻ സന്ദർശകർക്ക് മികച്ച അവസരമായിരിക്കും ഇത്.
ദുബൈയിയെ ഒരു ആഗോള ടൂറിസം ഹബ്ബായി വളർത്തിയെടുക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. ദുബൈയുടെ ആഗോള പ്രസക്തിയും സാംസ്കാരിക വൈവിധ്യവും ഉയർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശകരുടെ സന്തോഷം ഉറപ്പാക്കുന്നതിനും ജി.ഡി.ആർ.എഫ്.എ തുടർച്ചയായി പുതിയ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

