‘ഹംദാൻ ഫ്ലാഗ്’ ഉയർത്തി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: G.D.R.F.A. hoists the ‘Hamdan Flag’ദുബൈ ഗവൺമെന്റിന്റെ സേവന നയങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ലഭിച്ച ‘ഹംദാൻ പതാക’ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഉയർത്തി. സർക്കാർ സ്ഥാപനങ്ങളിൽ ദുബൈ ഗവൺമെന്റിന്റെ 360 സർവിസ് പോളിസി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കഴിഞ്ഞ ദിവസമാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് ദുബൈ ജി.ഡി.ആർ.എഫ്.എക്ക് ഹംദാൻ പതാക ലഭിച്ചത്.
ഡയറക്ടറേറ്റിന്റെ മുഖ്യ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ദുബൈ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലെഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, എക്സിക്യൂട്ടിവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലെ അസസ്മെന്റ് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഈമാൻ അൽ സുവൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
സർക്കാർ സേവനത്തിൽ അഭിമാനകരമായ നേട്ടം നേടിയതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എയുടെ സേവന മാനദണ്ഡങ്ങളിലെ വിപ്ലവാത്മകമായ മാറ്റങ്ങളെയാണ് ഈ നേട്ടം അംഗീകരിക്കുന്നതെന്ന് അൽ മർറി പറഞ്ഞു. ഹംദാൻ പതാക ലഭിച്ചത് അഭിമാനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിമിഷമാണ്. ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കുന്ന സ്ഥാപനമായി മാറുക എന്നതാണ് ലക്ഷ്യം -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

