വയോധികർക്ക് ഈദ് സമ്മാനം കൈമാറി ജി.ഡി.ആർ.എഫ്.എ
text_fieldsവയോധികരായ ഇമാറാത്തി പൗരന്മാർക്ക് ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വീട്ടിലെത്തി പെരുന്നാൾ സമ്മാനം കൈമാറുന്നു
ദുബൈ: ദുബൈയിലെ പ്രായമായ ഇമാറാത്തി പൗരന്മാർക്ക് ഈദ് ദിനത്തിൽ അപ്രതീക്ഷിത സന്തോഷം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).
ഈദ് ആഘോഷങ്ങളുടെ ഭാഗമായി, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈദ് സമ്മാനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും കൈമാറി. വെറും സന്ദർശനമെന്നതിനപ്പുറത്തേക്ക് ഏകാന്തതയിൽ വയോധികർക്ക് ഒരു താങ്ങായി സ്നേഹവും കരുതലും നൽകുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
‘ഈദ് മുബാറക്! നിങ്ങൾ ഞങ്ങളുടെ കൂടെയുള്ളത് വളരെ വിലപ്പെട്ടതാണ്’ എന്ന സ്നേഹം നിറഞ്ഞ വാക്കുകളോടെയാണ് ഓരോ സമ്മാനവും ഉദ്യോഗസ്ഥർ നൽകിയത്. മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ഓർമിപ്പിക്കുന്ന ഈ സംരംഭം യു.എ.ഇ സമൂഹത്തിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരടയാളമായി മാറിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

