Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇമിഗ്രേഷൻ- പാസ്‌പോർട്ട് സേവന രംഗത്ത് ജി.ഡി.ആർ.എഫ്​.എക്ക്​ നേട്ടം

text_fields
bookmark_border
ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ​ 7 സ്റ്റാർ പദവി ലഭിച്ചു
ഇമിഗ്രേഷൻ- പാസ്‌പോർട്ട് സേവന രംഗത്ത്   ജി.ഡി.ആർ.എഫ്​.എക്ക്​ നേട്ടം
cancel
camera_alt

ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 7 സ്റ്റാർ റേറ്റിങ്​ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ

സ്വീകരിക്കുന്നു

ദുബൈ: ഇമിഗ്രേഷൻ- പാസ്‌പോർട്ട് സേവന രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച്​ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്​.എ). ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ച്​ ജി.ഡി.ആർ.എഫ്.എ സെവൻ സ്റ്റാർ പദവി സ്വന്തമാക്കി. പത്തിൽ ഒമ്പത്​ മാർക്ക് നേടിയാണ് ഈ നേട്ടം. ഇതോടെ ഈ അംഗീകാരം ലഭിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാർ സ്ഥാപനമായും കുടിയേറ്റ-പാസ്‌പോർട്ട് വകുപ്പായും ജി.ഡി.ആർ.എഫ്.എ മാറി.

സാധാരണക്കാർക്ക് ലഭിക്കുന്ന സേവനങ്ങളുടെ വേഗതയും നിലവാരവും വർധിച്ചു എന്നതാണ് ഈ നേട്ടം തെളിയിക്കപ്പെടുന്നത്. പുതിയ ആശയങ്ങളെ കേവലം കടലാസിൽ ഒതുക്കാതെ, അവയെ ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന രീതിയിൽ പ്രായോഗിക തലത്തിൽ നടപ്പാക്കിയതാണ് ഈ ആഗോള അംഗീകാരത്തിന് പ്രധാന കാരണം.

വിസ, പാസ്‌പോർട്ട്, യാത്രാ രേഖകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുതിയ സാങ്കേതികവിദ്യകളുടെയും ഡാറ്റാ വിശകലനത്തിന്‍റെയും സഹായത്തോടെ കൂടുതൽ ലളിതമാക്കി ജനങ്ങളുടെ സമയം ലാഭിക്കാനും മികച്ച ഉപഭോക്തൃ അനുഭവം നൽകാനും ജി.ഡി.ആർ.എഫ്.എക്ക്​ സാധിച്ചു. ഭാവിയിൽ വരാനിരിക്കുന്ന വെല്ലുവിളികളെ മുൻകൂട്ടി കണ്ട് ജനങ്ങൾക്ക് തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കും.

സ്ഥാപനത്തിന്‍റെ സുതാര്യമായ ഭരണനിർവഹണം, ജീവനക്കാരുടെ ശാക്തീകരണം, ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾ, മികച്ച തൊഴിൽ സംസ്കാരം, അറിവുകളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ സുപ്രധാന ഘടകങ്ങൾ വിലയിരുത്തിയാണ് ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഈ റേറ്റിങ്​ നൽകിയത്. ഡിസൈൻ തിങ്കിങ്​ മെത്തഡോളജി, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്ക്കൊപ്പം മനുഷ്യവിഭവശേഷിയിലുള്ള മികച്ച നിക്ഷേപവും ദുബൈ ഇമിഗ്രേഷന്‍റെ പ്രവർത്തനക്ഷമത പതിന്മടങ്ങ് വർധിപ്പിച്ചു. ഈ അംഗീകാരം ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ യാത്രയുടെ പ്രതിഫലനമാണ് ഇതെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GDRFA gains in immigration and passport services
Next Story