Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.ഡി.ആർ.എഫ്​.എ...

ജി.ഡി.ആർ.എഫ്​.എ അനുമതിയുള്ളവർക്ക്​ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്രചെയ്യാം

text_fields
bookmark_border
ജി.ഡി.ആർ.എഫ്​.എ അനുമതിയുള്ളവർക്ക്​ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്രചെയ്യാം
cancel
camera_alt

മേജർ ജനറൽ മുഹമ്മദ്​ അൽ മറി

ദുബൈ: ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യു.എ.ഇയിലെ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക്​ ദുബൈ വിമാനത്താവളത്തിലേക്ക്​ മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു. പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക്​ മറ്റ്​ എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന്​ അധികൃതർ അറിയിച്ചു. ദുബൈ മീഡിയ ഓഫിസ്​ സംഘടിപ്പിച്ച AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ സംശയം ചോദിച്ചവർക്ക്​ ജി.ഡി.ആർ.എഫ്​.എ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽ മറിയാണ്​ ഇക്കാര്യം മറുപടിയായി അറിയിച്ചത്​. റെസിഡൻറ്​ വിസയുള്ള ആർക്കും യു.എ.ഇയിലേക്ക്​ വരാം. ആറു​ മാസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്തുനിൽക്കുന്നവർക്കും മടങ്ങിയെത്താം. റെസിഡൻറ്​ വിസയുടെ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്ക്​ മടങ്ങുന്നവർ വീണ്ടും തിരിച്ചെത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ വിസ പുതുക്കിയ ശേഷം

പോകുന്നതാവും നല്ലത്​. ഓൺലൈൻ വഴി ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിക്കാൻ വൈകുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എയെ നേരിട്ട്​ സമീപിക്കാം. ഒരുമിച്ച്​ യാത്ര ചെയ്യ​ു​േമ്പാൾ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന്​ നിർബന്ധമില്ല. മാതാപിതാക്കളിൽ ഒരാൾക്ക്​ അനുമതി ലഭിച്ചാൽ കുട്ടികൾക്കും അനുമതി ലഭിച്ചതായി കണക്കാക്കും. യാത്രവിലക്കുകൾമൂലം നാട്ടിൽ പോകാൻ കഴിയാതെവന്നവർക്ക്​ പിഴ അടക്കേണ്ടിവരുന്നുവെന്ന്​ ചൂണ്ടിക്കാണിച്ചപ്പോൾ മാനുഷിക പരിഗണന നൽകിയാണ്​ യു.എ.ഇ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന നിലപാട്​ എടുക്കില്ലെന്നും അദ്ദേഹം മറുപടി നൽകി. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ദിവസവും അഞ്ചുശതമാനം വർധനയുണ്ട്​. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം പഴയപടിയാകുമെന്നാണ്​ പ്രതീക്ഷ. സമൂഹമാധ്യമം വഴി AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ ചോദ്യം ഉന്നയിക്കുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എയുടെ ഉന്നത ഉദ്യോഗസ്ഥരാണ്​ മറുപടി നൽകുന്നത്​.

മറുപടികൾ എല്ലാ ആഴ്​ചയും ദുബൈ മീഡിയ ഓഫിസി​െൻറ സോഷ്യൽ മീഡിയ പേജുകളി

ല​ൂടെ പുറത്തുവിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportUAE Newsgulf newsg.d.r.f.aflight-flight
Next Story