ജി.ഡി.ആർ.എഫ്.എ ദുബൈ ലോക വയോജന ദിനാചരണം
text_fieldsദുബൈ: മുതിർന്ന പൗരന്മാരെ ആദരിച്ച് ലോക വയോജനദിനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മനുഷ്യ മൂല്യങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും ഊന്നൽ നൽകിയ പരിപാടിയിൽ ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും പങ്കുചേർന്നു. മുതിർന്ന പൗരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തിഗത വസ്തുക്കൾ അലങ്കരിക്കുന്നതിനുള്ള ശിൽപശാല നടന്നു. വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഇതിനോടൊപ്പം നടന്നു. സാമൂഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.മുതിർന്ന പൗരന്മാരുടെ സംഭാവനകളെ ആദരിക്കുന്നതിൽ ദുബൈ പ്രത്യേക പ്രാധാന്യം നൽകുന്നുവെന്ന് ജി.ഡി.ആർ.എഫ്.എയിലെ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രി. അബ്ദുൾ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

